തിരുവനന്തപുരം: സംസ്ഥാനത്തെ നിലവിലെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാന്‍ എന്ത് വില കൊടുത്തും വൈദ്യുതി പുറത്തുനിന്ന് വാങ്ങുമെന്ന് വ്യക്തമാക്കി മന്തി എം.എം. മണി. കേന്ദ്ര പൂളില്‍നിന്നു ലഭിക്കുന്ന വൈദ്യുതി വിഹിതം കുറഞ്ഞതും പ്രളയംമൂലം സംസ്ഥാനത്തെ വൈദ്യുതനിലയങ്ങളില്‍ ഉല്‍പാദനം കുറഞ്ഞതുമാണ് പ്രതിസന്ധിക്കു കാരണം.
പ്രളയെത്തെ തുടര്‍ന്ന് പുറമേ ലോവര്‍ പെരിയാര്‍, പന്നിയാര്‍, പെരിങ്ങല്‍കുത്ത് ജലവൈദ്യുത നിലയങ്ങളും നാലു ചെറുകിട നിലയങ്ങളും കുത്തുങ്കല്‍, മണിയാര്‍ അടക്കമുള്ള സ്വകാര്യ നിലയങ്ങളും വെള്ളപ്പൊക്കത്തില്‍ തകരാറിലാണ്. കേന്ദ്ര വൈദ്യുത നിലയങ്ങളായ താല്‍ച്ചറില്‍ നിന്ന് 200 മെഗാവാട്ടും കൂടംകുളത്തു നിന്ന് 266 മെഗാവാട്ടും കുറവ് വന്നിട്ടുണ്ട്. അതിനാല്‍ തന്നെ 750 മെഗാവാട്ട് വൈദ്യുതിയുടെ കുറവ് പരിഹരിക്കാനുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
Post Your Comments