Latest NewsIndia

ത്രിപുരയില്‍ ബിജെപിയുടേത് 96 ശതമാനം എതിരില്ലാതെ ജയം

അഗര്‍ത്തല: ത്രിപുരയില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ 96 ശതമാനം സീറ്റുകളിലും ബിജെപിക്ക് എതിരില്ലാതെ ജയം. 3,386 സീറ്റുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് സെപ്തംബര്‍ 30 നാണ് നിശ്ചയിച്ചിരിക്കുന്നത്. ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ഇടതു പാര്‍ട്ടിയിലുള്ള ഒരു വലിയ വിഭാഗം രാജിവച്ചിരുന്നു.

തുടര്‍ന്നാണ് വീണ്ടും തെരഞ്ഞെടുപ്പ് നടത്താന്‍ തീരുമാനിച്ചത്. എന്നാല്‍ ആത്മവിശ്വാസം നഷ്ടപ്പെട്ട് പ്രതിപക്ഷം തെരഞ്ഞെടുപ്പില്‍ നിന്ന് പിന്മാറിയതോടെ 96 ശതമാനം സീറ്റുകളിലും ബിജെപി എതിരില്ലാതെ തെരഞ്ഞെടുക്കപ്പെടുകയായിരുന്നു. ബാക്കിയുള്ള 132 ഗ്രാമപഞ്ചായത്ത്, ഏഴ് പഞ്ചായത്ത് സമിതി സീറ്റുകളിലേക്ക് 30ന് ഉപതെരഞ്ഞെടുപ്പ് നടക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button