ഗോദ്ദാ: പാര്‍ട്ടി പ്രവര്‍ത്തകന്‍ ബിജെപി എംപിയുടെ കാല്‍ കഴുകിയ വെള്ളം കുടിച്ചു. സംഭവം വിവാദമായപ്പോള്‍ താന്‍ ചെയ്ത തെറ്റെന്താണെന്നാണ് മന്ത്രി ചോദിച്ചത്. ഗോദ്ദ എം.പിയായ നിഷികാന്ത് ദുബെയുടെ കാലുകളാണ് പ്രവര്‍ത്തകന്‍ കഴുകുകുയും ആ വെള്ളം കുടിക്കുകയും ചെയ്തത്. തുടര്‍ന്ന് നിഷ്‌കാന്ത് ഇതിന്റെ വീഡിയോ തന്റെ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തു. തുടര്‍ന്നിത് സമൂഹ മാധ്യമങ്ങളില്‍ വൈറലായി മാറുകയായിരുന്നു.
ഞായറാഴ്ച നടന്ന പൊതു പരിപാടിയിലാണ് സംഭവം. പാര്‍ട്ടി പ്രവര്‍ത്തകനായ പവന്‍ സിംഗാണ് എംപിയുടെ കാലുകള്‍ കഴുകിയ വെള്ളം കുടിച്ചത്. തുടര്‍ന്ന് നിഷ്‌കാന്ത് ഇത് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തു.പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവായ പവന്‍ സിംഗ് ആയിരക്കണക്കിനാളുകളുടെ മുമ്പില്‍ വച്ച് തന്റെ കാലുകള്‍ കഴുകിയെന്നും, ഒരു പാര്‍ട്ടി പ്രവര്‍ത്തകന്റെ കാലുകഴുകി ആ വെള്ളം കുടിക്കാനുള്ള അവസരം കിട്ടിയാല്‍ താനും ചെയ്യുമെന്നുമായിരുന്നു പോസ്റ്റ്.
എന്നാല്‍ വളരെ പെട്ടെന്ന് വയറലായ വീഡിയോക്കെതിരെ നിരവധി പേര്‍ പ്രതിഷേധങ്ങളുമായി രംഗത്തെത്തി. വലിയ വിമര്‍ശനങ്ങളാണ് ഇവര്‍ എംപിക്കു നേരെ ഉന്നയിച്ചത്. ഇതേസമയം നിഷ്‌കാന്ത് ഇതിനെല്ലാം മറുപടിയും നല്‍കി. ഇതില്‍ ഇത്ര വലിയ തെറ്റെന്താണെന്ന് എം.പി ചോദിക്കുന്നു. എന്തിനാണ് ഇതിന് രാഷ്ട്രീയത്തിന്റെ നിറം നല്‍കുന്നത്? നിങ്ങളുടെ അഥിതികളുടെ കാലു കഴുകുന്നതില്‍ എന്താണ് തെറ്റുള്ളത്. മഹാഭാരത്തിലെ കഥകള്‍ വായിക്കണമെന്നും അദ്ദേഹം പറഞ്ഞു. വിമര്‍ശിക്കുന്നവര്‍ക്ക് ചിന്തിക്കാനുള്ള കഴിവില്ലാത്തവരാണെന്നും അദ്ദേഹം പറഞ്ഞു.
#WATCH BJP worker washes feet of BJP Godda MP Nishikant Dubey and drinks that water, at an event in Jharkhand’s Godda (16.09.18) pic.twitter.com/J2YwazQDhg
— ANI (@ANI) 17 September 2018
Post Your Comments