ദുബായ്: ക്രിക്കറ്റ് ആരാധകർ കാത്തിരുന്ന ഏഷ്യാകപ്പ് മത്സരങ്ങൾ റിപ്പോർട്ടുചെയ്യുന്നതിൽനിന്ന് മലയാളത്തിൽ നിന്നുള്ള മാധ്യമങ്ങൾക്ക് വിലക്ക്. പ്രമുഖ മാധ്യമസ്ഥാപനങ്ങളിൽനിന്നുള്ള സ്പോർട്സ് ലേഖകർ ഉൾപ്പെടെയുള്ളവർ അക്രഡിറ്റേഷനുവേണ്ടി അപേക്ഷകൾ നൽകിയിരുന്നുവെങ്കിലും അവയൊന്നും സ്വീകരിച്ചിട്ടില്ല. അബുദാബി, ദുബായ് സ്റ്റേഡിയങ്ങളിലെ മീഡിയാറൂമുകളിൽ എല്ലാവരെയും ഉൾക്കൊള്ളാനുള്ള സൗകര്യമില്ലെന്നതാണ് ഇതിന് കാരണമായി അധികൃതർ വ്യക്തമാക്കുന്നത്.
കേരളത്തിൽനിന്ന് വിവിധ മാധ്യമസ്ഥാപനങ്ങളിലെ ലേഖകർ പലരും അക്രഡിറ്റേഷനുവേണ്ടി അപേക്ഷിച്ച് യാത്രയ്ക്കായി തയ്യാറെടുത്തിരിക്കുന്നതിനിടെയാണ് ഇത്തരമൊരു നീക്കം. ദുബായിലും അബുദാബിയിലുമുള്ള മാധ്യമപ്രവർത്തകരും ഇതിനായി അപേക്ഷ നൽകിയിരുന്നു.
Post Your Comments