ദുബായ്: ഏഷ്യ കപ്പ് സൂപ്പർ ഫോറിലെ ആദ്യ മത്സരത്തിൽ ബംഗ്ലാദേശിനെ തറപറ്റിച്ച് ഇന്ത്യ. 36.2 ഓവറില്‍ 82 പന്തു ബാക്കിനില്‍ക്കെ ബംഗ്ലാദേശ് ഉയര്‍ത്തിയ 174 റണ്‍സ് വിജയ് ലക്ഷ്യം മൂന്നു വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ മറികടന്നു. രോഹിത് ശര്‍മ (83*) യുടെ അര്‍ധസെഞ്ചുറി ഇന്ത്യന്‍ വിജയം എളുപ്പമാക്കി. ശിഖര്‍ ധവാന് (40), അന്പാട്ടി റായിഡു (13), എം.എസ്.ധോണി (33) എന്നിവരാണ് പുറത്തായത്. ദിനേശ് കാര്‍ത്തിക് (1*) രോഹിതിനൊപ്പം ജയം സ്വന്തമാക്കുവാൻ പങ്കാളിയായി.
ടോസ് നേടിയ ഇന്ത്യന്‍ നായകന് രോഹിത് ശര്‍മ ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ശേഷം ആദ്യം ബാറ്റിങ്ങിന് ഇറങ്ങിയ ബംഗ്ലാദേശിന് രവീന്ദ്ര ജഡേജ(4 വിക്കറ്റ് ), ഭുവനേശ്വര്‍കുമാർ(3 വിക്കറ്റ് ),ബൂംമ്ര(3 വിക്കറ്റ്) എന്നിവരുടെ തകർപ്പൻ ബൗളിങ്ങിൽ പിടിച്ച് നിൽക്കാനാകാതെ 49.1 ഓവറില്‍ 173 റണ്‍സെടുക്കാനെ കഴിഞ്ഞൊള്ളൂ.
ഓപ്പണര്‍മാരായ ലിറ്റണ്‍ ദാസിനെ(7) ഭുവനേശ്വര്‍ കുമാറും നസിമുള്‍ ഹൊസൈന്‍ ഷാന്റോ(7)യെ ബൂംമ്രയും ഔട്ടാക്കിയതോടെ ബംഗ്ലാദേശ് തുടക്കത്തിൽ തന്നെ തകർച്ചയിലേക്ക് വീണു. പിന്നീട് എത്തിയ ഷക്കീബ് അല്‍ ഹസനെയും മുഷ്ഫീഖുര്‍ റഹീമിനെയും പുറത്താക്കിയതോടെ രവീന്ദ്ര ജഡേജ ഏകദിന ടീമിലേക്കുള്ള തിരിച്ചുവരവ് ആഘോഷമാക്കി. പിന്നീട് മെഹ്ദി ഹസനും(42) മഷ്റഫി മൊര്‍ട്ടാസയും(26)മാണ് ബംഗ്ലാദേശിനെ ഭേദപ്പെട്ട സ്കോറിലെത്തിക്കാൻ സാഹായിച്ചത്.
Post Your Comments