Latest NewsIndia

എന്റെ വയറ്റില്‍ വളരുന്ന കുഞ്ഞിനെ പ്രസവിച്ച് വളര്‍ത്തും : വാക്കുകളിലുറച്ച് അമൃത

: പ്രണയിയുടെ കൊലയില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തലാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്

 

നല്‍ഗൊണ്ട: ഇതുകൊണ്ടൊന്നും ഞാന്‍ തോല്‍ക്കില്ല. എന്റെ വയറ്റിലുള്ള കുഞ്ഞിനെ പ്രസവിച്ച് വളര്‍ത്തും. ഉറച്ച വാക്കുകളായിരുന്നു അമൃതയുടെ. താഴ്ന്ന ജാതിയില്‍പ്പെട്ട യുവാവിനെ പ്രണയിച്ചതിന്റെ പേരില്‍ അമൃതയ്ക്ക് നഷ്ടമായത് ഭര്‍ത്താവിനെയായിരുന്നു. മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ച ദുരഭിമാനക്കൊലയില്‍ കൂടുതല്‍ വെളിപ്പെടുത്തലാണ് പുറത്തുവന്നിരിക്കുന്നത്. . കൊല്ലപ്പെട്ട ദളിത് യുവാവ് പ്രണയിന്റെ ഭാര്യ അമൃതവര്‍ഷിണിയാണ് തന്റെ അച്ഛനെതിരെ വെളിപ്പെടുത്തല്‍ നടത്തിയത്. പ്രണയിനെ കൊലപ്പെടുത്തുന്നതിന് മുന്‍പ് ഗര്‍ഭഛിദ്രം നടത്താന്‍ പിതാവ് നിര്‍ബന്ധിച്ചിരുന്നതായി അമൃത പറയുന്നു. ഈ വര്‍ഷം ജനുവരിയിലാണ് അമൃതയും പ്രണയ്യും പ്രണയിച്ച് വിവാഹം കഴിച്ചത്. പ്രണയ് കൊല്ലപ്പെടുമ്പോള്‍ അമൃത മൂന്ന് മാസം ഗര്‍ഭിണിയായിരുന്നു.

വിവാഹത്തിന് ശേഷം അച്ഛന്‍ തന്നോട് അപൂര്‍വമായി മാത്രമേ മിണ്ടിയിരുന്നുള്ളു എന്നും എപ്പോള്‍ വിളിച്ചാലും ഗര്‍ഭം അലസിപ്പിച്ച് വീട്ടില്‍ മടങ്ങി വരണമെന്ന് അച്ഛന്‍ ആവശ്യപ്പെട്ടിരുന്നതായും അമൃത വെളിപ്പെടുത്തി. മാധ്യമപ്രവര്‍ത്തകരോടാണ് അമൃത വര്‍ഷിണി ഇക്കാര്യം വെളിപ്പെടുത്തിയത്. പ്രണയിനെ തന്റെ പിതാവ് ക്വട്ടേഷന്‍ നല്‍കി കൊല്ലുന്നതിന് രണ്ട് ദിവസം മുമ്പ് ബുനാഴ്ചയും ഗര്‍ഭഛിദ്രം നടത്തണമെന്ന് ആവശ്യപ്പെട്ടിരുന്നതായി അമൃത വെളിപ്പെടുത്തി.

ഗര്‍ഭസ്ഥ ശിശുവിനെ അബോര്‍ഷന്‍ ചെയ്ത് ഇല്ലാതാക്കിയ ശേഷം പ്രണയിനെ കൊലപ്പെടുത്തി തന്നെ വീട്ടിലേക്ക് തിരികെ കൊണ്ടു പോകാനായിരുന്നു പിതാവിന്റെ ലക്ഷ്യമെന്നും അമൃത പറഞ്ഞു. ഇനി തന്റെ കുഞ്ഞിന് വേണ്ടി മാത്രമായിരിക്കും തന്റെ ജീവിതമെന്നും അമൃത കൂട്ടിച്ചേര്‍ത്തു. പ്രണയിനെ വീട്ടുകാര്‍ ആക്രമിക്കുമെന്ന് ഭയന്നിരുന്നു. എന്നാല്‍ പരസ്യമായി കൊല്ലുമെന്ന് കരുതിയില്ല. പ്രതികള്‍ക്ക് ശിക്ഷ ലഭിക്കണം. ജയില്‍ ശിക്ഷ ലഭിച്ചാല്‍ പോര പ്രണയിനെ കൊന്നത് പോലെ അവര്‍ക്കും മരണശിക്ഷ വിധിക്കണമെന്നും അമൃത പറഞ്ഞു.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് പ്രണയിനെ പരസ്യമായി വെട്ടിക്കൊന്നത്. ഗര്‍ഭിണിയായ അമൃതയുമായി ആശുപത്രിയില്‍ നിന്ന് ചെക്കപ്പ് കഴിഞ്ഞിറങ്ങിയപ്പോള്‍ അക്രമി വെട്ടിക്കൊല്ലുകയായിരുന്നു. അമൃതയുടെ പിതാവ് മാരുതി റാവു 10 ലക്ഷം രൂപയ്ക്ക് ക്വൊട്ടേഷന്‍ നല്‍കിയാണ് പ്രണയിനെ കൊലപ്പെടുത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button