Latest NewsIndia

അച്ചാര്‍ ഫാക്ടറിയിലെ കെമിക്കല്‍ ടാങ്കില്‍ വീണ് ഉടമയും, മകനും രക്ഷിക്കാനെത്തിയ തൊഴിലാളിയും മരിച്ചു

അച്ചാര്‍ ഫാക്ടറിയിലെ കെമിക്കല്‍ സൂക്ഷിച്ച ടാങ്കില്‍ വീണ് ഉടമയ്ക്കും മകനും രക്ഷിക്കാനെത്തിയ തൊഴിലാളിയ്ക്കും ദാരുണാന്ത്യം. ഗാസിയാബാദിലെ ദോലത് നഗറില്‍ അനധികൃതമായി പ്രവര്‍ത്തിച്ചിരുന്ന ഫാക്ടറിയിലാണ് നാടിനെ നടുക്കിയ അപകടം നടന്നത്. അച്ചാര്‍ കേടു വരാതിരിക്കാനായി മുറിയില്‍ സൂക്ഷിച്ചിരുന്ന ടാങ്കുകളിലൊന്നിലേക്കാണ് ഉടമയും മകനും അബദ്ധത്തില്‍ വീണത്.

ഇത് കണ്ട ഉടമയുടെ ഭാര്യയുടെ കരച്ചില്‍ കേട്ടെത്തിയ ഫാക്ടറിയിലെ തൊഴിലാളി ടാങ്കിലേക്ക് ഇരുവരെയും രക്ഷിക്കാന്‍ എടുത്ത് ചാടുകയും എന്നാല്‍ മൂന്നുപേരും മുങ്ങി മരിക്കുകയുമായിരുന്നു. അപ്രതീക്ഷിതമാ അപകട വാര്‍ത്ത ഇനിയും ഉള്‍ക്കൊള്ളാനാകാത്തത്ര നടുക്കത്തിലാണ് ദോലത് നഗര്‍നിവാസികള്‍. സംഭവത്തില് പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button