![](/wp-content/uploads/2018/09/41691135_2184111988544882_2405988078754725888_n.jpg)
ബോസ്റ്റണ്‍: സ്രാവിന്റെ ആക്രമണത്തില്‍ പരിക്കേറ്റ് യുവാവ് കൊല്ലപ്പെട്ടു. യുഎസിലെ മസാച്യുസെറ്റ്‌സ് കെപ് കോഡിലെ ബീച്ചിലാണ് സ്രാവിന്റെ ആക്രമണത്തില്‍ ഇരുപത്തിയാറുകാരന്‍ കൊല്ലപ്പെട്ടത്. ആര്‍തര്‍ മെഡിസി (26) എന്നയാളാണ് മരിച്ചത്. ഞായറാഴ്ച ഉച്ചയോടെ ന്യൂകോംപ് ഹോളോ ബീച്ചിലാണ് സംഭവം. കടലിലിറങ്ങിയ ആര്‍തറിനെ സ്രാവ് കടിക്കുകയായിരുന്നു. ഇയാളെ ഉടന്‍ തന്നെ കരയ്‌ക്കെത്തിച്ച് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരണം സംഭവിച്ചു.
Post Your Comments