
പാലക്കാട്: കിണറിന്റെ തൂണിന് സമീപത്ത് നിന്ന് കളിക്കുകയായിരുന്ന രണ്ട് വയസുകാരന്‍ കാല്‍ വഴുതി കിണറ്റില്‍ വിണ് മരിച്ചു. ഉടന്‍ തന്നെ കുഞ്ഞിന്റെ അപ്പൂപ്പന്‍ കിണറ്റിലേയ്ക്ക് എടുത്തു ചാടി രക്ഷിക്കാന്‍ ശ്രമം നടത്തിയെങ്കിലും രക്ഷിക്കാനായില്ലെന്ന് മാത്രമല്ല അദ്ദേഹവും മരണപ്പെടുകയായിരുന്നു.
ചെര്‍പ്പുളശ്ശേരി മോളൂര്‍ വാഴക്കാപറമ്പില്‍ ഖാലിദ് (60), പേരക്കുട്ടി ജാബിര്‍ (2) എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെ ഒമ്പത് മണിയോടെയാണ് അപകടം നടന്നത്. ഫയര്‍ഫോഴ്‌സെത്തി ഇരുവരേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.
Post Your Comments