Latest NewsGulf

ഷാര്‍ജയില്‍ എട്ടാം ക്ലാസുകാരനെ പൊള്ളുന്ന ചൂടില്‍ നഗ്ന പാദനായി സ്‌കൂളിന് ചുറ്റും നടത്തിച്ചു : ക്രൂരമായ ശിക്ഷാനടപടിയ്ക്കു പിന്നില്‍ നിസാര കാരണം

ഷാര്‍ജ : ഷാര്‍ജയിലെ സ്വകാര്യ സ്‌കൂളില്‍ എട്ടാം ക്ലാസുകാരനെ പൊള്ളുന്ന ചൂടില്‍ നഗ്‌ന പാദനായി സ്‌കൂളിന് ചുറ്റും നടത്തിച്ചു. സ്‌കൂളിലെ സൂപ്പര്‍വൈസറാണ് കുട്ടിയെ ക്രൂരമായ ശിക്ഷാനടപടിയ്ക്ക് വിധിച്ചത്.

സ്‌കൂള്‍ യൂണിഫോമില്‍ പറഞ്ഞ ഷൂ ധരിയ്ക്കാതെ മറ്റൊരു കളര്‍ ഷൂ ധരിച്ച് വന്നതിനാണ് സൂപ്പര്‍വൈസര്‍ ആണ്‍കുട്ടിയ്ക്കു നേരെ ക്രൂരമായ നടപടി കൈക്കൊണ്ടത്. സൂപ്പര്‍വൈസറുടെ ഈ നടപടിയില്‍ ചുട്ടുപൊള്ളുന്ന ചൂടില്‍ ഷൂ ധരിയ്ക്കാതെ നടന്ന കുട്ടിയുടെ കാലുകള്‍ പൊള്ളി. കാല് പൊള്ളിയതിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥിയ്ക്ക് 10 ദിവസം ക്ലാസില്‍ വരാനുമായില്ല.

ഇതേ തുടര്‍ന്ന് കുട്ടിയുടെ മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കി. മറ്റ് കുട്ടികളുടെ മുന്നില്‍ വെച്ച് കുട്ടിയെ അപമാനിച്ചുവെന്നും അവര്‍ പരാതിയില്‍ പറയുന്നു. തന്നെ ഈ പൊള്ളുന്ന വെയിലില്‍ നടത്തിക്കരുതേയെന്നും, ഇനി ഇത് ആവര്‍ത്തിക്കില്ലെന്നും കുട്ടി കരഞ്ഞ് പറഞ്ഞൂവെന്നും അവര്‍ അത് ചെവികൊണ്ടില്ലെന്നും പരാതിയിലുണ്ട്.

സംഭവം വിവാദമായതിനെ തുടര്‍ന്ന് സ്‌കൂള്‍ മാനേജ്‌മെന്റ് പ്രിന്‍സിപ്പാളിനെ തലവനാക്കി സ്‌കൂളില്‍ ഒരു അന്വേഷണ കമ്മീഷനെ നിയോഗിക്കുകയും ചെയ്തു. സൂപ്പര്‍വൈസറായ ആ സ്ത്രീയ്ക്ക് എതിരെ നടപടിഎടുക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പൊലീസ് കേസ് എടുത്തതിനെ തുടര്‍ന്ന് കേസ് ഇപ്പോള്‍ കോടതിയുടെ പരിഗണനയിലാണ്

shortlink

Related Articles

Post Your Comments

Related Articles


Back to top button