റവാരി: ഹരിയാനയില്‍ പത്തൊമ്പതു വയസ്സുകാരിയെ കൂട്ട ബലാത്സംഗം ചെയ്ത് കേസില്‍ സര്‍ക്കാര്‍ അനുവദിച്ച നഷ്ടപരിഹാരം വേണ്ടെന്ന് പെണ്‍കുട്ടിയുടെ കുടുംബം. തങ്ങള്‍ക്ക് നഷ്ടപരിഹാരമല്ല നീതിയാണ് കിട്ടേണ്ടതെന്ന് പെണ്‍കുട്ടിയുടെ അമ്മ പ്രതികരിച്ചു. ഇതേസമയം സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ വീട്ടിലെത്തി നല്‍കിയ തുക തിരിച്ചേല്‍പ്പിച്ചതായും ഇവര്‍ പറഞ്ഞു. വളരെ വലിയ തുകയുടെ ചെക്കാണ് ഉദ്യോഗസ്ഥര്‍ നല്‍കിയത്.
ഇന്നാണ് അവര്‍ ചെക്ക് ഉദ്യോഗസ്ഥരെ മടക്കി ഏല്‍പ്പിച്ചത്.
സംഭവം കഴിഞ്ഞ് ദിവസങ്ങള്‍ കഴിഞ്ഞിട്ടും പ്രതികളെ അറസ്റ്റ് ചെയ്യാത്തതില്‍ നിരാശയുണ്ടെന്ന് അവര്‍ പറഞ്ഞു. കേസിലെ മുഖ്യപ്രതി സൈനികനായ പങ്കജാണെന്ന് നേരത്തേ അന്വേഷണ സംഘം വ്യക്തമാക്കിയിരുന്നു. കായികാധ്യാപകനായ പെണ്‍കുട്ടിയുടെ അച്ഛന്റെ വിദ്യാര്‍ത്ഥിയായിരുന്നു ഇയാള്‍. 12 പേരാണ് തന്നെ പീഡിപ്പിച്ചതെന്ന് പെണ്‍കുട്ടി മൊഴി നല്‍കിയിട്ടുണ്ട്. എന്നാല്‍ മൂന്നു പേരെ മാത്രമേ ഇതുവരെ തിരിച്ചറിഞ്ഞിട്ടുള്ളൂ. പതികള്‍ക്കായി തെരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ടെന്നും പ്രതികളെക്കുറിച്ച് എന്തെങ്കിലും വിവരം നല്‍കുന്നവര്‍ക്ക് ഒരു ലക്ഷം രൂപ പാരിതോഷികം നല്‍കുമെന്നും പോലീസ് വൃത്തങ്ങള്‍ അറിയിച്ചിട്ടുണ്ട്.
Post Your Comments