ഹൈദരാബാദ്: പ്രണയ വിവാഹത്തെ എതിര്‍ത്ത് വീണ്ടും ദുരഭിമാനക്കൊല. ദുരഭിമാനക്കൊലയ്ക്കുള്ള ക്വട്ടേഷന്‍ അമൃതയുടെ പിതാവ് നല്‍കിയത് പത്ത് ലക്ഷത്തിനാണെന്നാണ് വെളിപ്പെടുത്തല്‍. പ്രണയ്കുമാറിന്റെ കൊലപാതകത്തില്‍ നാലു പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രതികളുടെ മൊഴിയില്‍ നിന്ന് ദുരഭിമാനക്കൊല ആണെന്ന് വ്യക്തമായി. ആന്ധ്രപ്രദേശിലെ നല്‍ഗോണ്ടയിലാണ് സംഭവം നടന്നത്.
ദളിത് വിഭാഗത്തില്‍പ്പെട്ട പ്രണയ്കുമാറിനെ മകള്‍ വിവാഹം കഴിച്ചതിനെ തുടര്‍ന്നുണ്ടായ ദുരഭിമാനമാണ് കൊലപാതകത്തിനു പിന്നിലെന്ന് പിതാവ് മൊഴി നല്കി.
കൊല്ലപ്പെട്ട പ്രണയ്കുമാറിന്റെ ഭാര്യ അമൃതവര്‍ഷിണിയുടെ പിതാവ് മാരുതി റാവു, അമ്മാവന് ശ്രാവണ്‍, ക്വട്ടേഷന്‍ സംഘത്തിലെ രണ്ടുപേര്‍ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. കൊലപാതകത്തിനുശേഷം ഇവര്‍ ഒളിവിലായിരുന്നു. 10 ലക്ഷത്തിന് നല്കിയ ക്വട്ടേഷന്റെ അഡ്വാന്‍സ് തുകയായ അഞ്ച് ലക്ഷം രൂപ മാരുതി റാവു നേരത്തെ നല്‍കിയിരുന്നു. തുടര്‍ന്ന് രണ്ടുമാസത്തെ തയാറെടുപ്പുകള്‍ക്കുശേഷമാണ് കൊല നടത്തിയത്.
മൂന്നുമാസം ഗര്‍ഭിണിയായ അമൃതയുമായി ആശുപത്രിയിലെത്തി മടങ്ങും വഴിയാണ് പ്രണയ്കുമാറിനെ പിറകില്‍ നിന്നെത്തിയ ആള് വടിവാളിനു വെട്ടിവീഴ്ത്തിയത്. തന്റെ ഭര്‍ത്താവിന്റെ ജീവനുവേണ്ടി ആശുപത്രിയില്‍ സഹായം തേടിയെങ്കിലും വിഫലമാകുകയായിരുന്നു. ഭര്‍ത്താവിന്റെ മരണത്തെ തുടര്‍ന്ന് തളര്‍ന്നുവീണ അമൃത ഇപ്പോഴും ആശുപത്രിയില്‍ ചികിത്സയിലാണ്.
Post Your Comments