ന്യൂഡല്‍ഹി : വിദ്യാഭ്യാസ പുരോഗതിക്കായി നിരവധി പദ്ധതികള്‍ നടപ്പിലാക്കുകയും അത് നിലവില്‍ വരുത്തുകയും ചെയ്തിട്ടുള്ള ഇന്ത്യയില്‍ ഇനിയും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കടന്നുവരാത്ത സംസ്ഥാനങ്ങള്‍ ഉണ്ടെന്ന് റിപ്പോര്‍ട്ടുകള്‍. ഇന്ത്യയില്‍ മൊത്തത്തിലുള്ള സംസ്ഥാനങ്ങളുടെ കണക്കാനുസരിച്ച് 13500 ഗ്രാമങ്ങളിലാണ് സ് കൂളുകള്‍ ഇതുവരെ പ്രവര്‍ത്തന സജ്ജമാകാത്തതായി കണ്ടെത്തിയത്. കേന്ദ്ര ഗ്രാമവികസന മന്ത്രാലയം നടത്തിയ വിശദമായ സര്‍വ്വേയില്‍ ഈ വിവരങ്ങള്‍ ഉള്‍ക്കൊളളിച്ചിരിക്കുന്നു.
കേന്ദ്ര സര്‍ക്കാരിന്‍റെ കണക്ക് അനുസരിച്ച് എല്ലാ ഗ്രാമങ്ങളിലും സ്കൂളുകള്‍ ഉള്ള ഒരേയൊരു സംസ്ഥാനം മിസോറാമാണ്. ഉത്തര്‍പ്രദേശിലെ ഗ്രാമങ്ങളിലാണ് കുറവ് സ്കൂളുകള്‍. മേഘാലയില്‍ 41 ഗ്രാമങ്ങളിലാണ് സ്കൂളുകള്‍ ഇല്ലാത്തത്. സംസ്ഥാനത്തിന്‍റെ ഉല്‍സാഹക്കുറവാണ് ഇതിന് കാരണമെന്ന് അവര്‍ ചൂണ്ടിക്കാട്ടുന്നത്. ചില ഗ്രാമങ്ങളില്‍ സ്കൂളുകള്‍ നിര്‍മിക്കാനുള്ള ജനസംഖ്യ ഇല്ലെന്നും അധികൃതര്‍ വ്യക്തമാക്കി.
Post Your Comments