ന്യൂഡൽഹി : ലോക്‌സഭ തെരഞ്ഞെടുപ്പിൽ ബിഹാറിലെ സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് ബിജെപിയുമായി ധാരണകളില്‍ എത്തിയെന്ന് ജെഡിയു നേതാവ് നിതീഷ് കുമാര്‍. കഴിഞ്ഞ ആഴ്ചകളില്‍ സീറ്റ് വിഭജനത്തില്‍ ബിജെപി മുന്നോട്ട് വച്ച് കരട് പട്ടികയില്‍ ജെഡിയു അതൃപ്തി പ്രകടിപ്പിച്ചിരുന്നു. ശേഷം ഇക്കാര്യത്തിൽ പരസ്പരം ധാരണയില്‍ എത്തിയതായും ഔദ്യോഗിക പ്രഖ്യാപനം പിന്നീട് ഉണ്ടാകും എന്നും നിതീഷ് കുമാര്‍ വ്യക്തമാക്കി.
20 സീറ്റ് ബിജെപിക്കും 12 സീറ്റ് ജെഡിയുവിനുമാണ് ബിജെപി ആദ്യം പുറത്തിറക്കിയ കരട് പട്ടികയില്‍ നല്‍കിയിരുന്നത്. ഇതിൽ ആറ് സീറ്റ് രാം വിലാസ് പാസ്വാനും, രണ്ട് സീറ്റ് ഉപേന്ദ്ര കുശ്വക്കും നൽകി. എന്നാല്‍ തയ്യാറാക്കിയ പട്ടിക ന്യായമല്ലെന്നും അത് സ്വീകാര്യമല്ലെന്നും ജെഡിയു അറിയിച്ചിരുന്നു. ഇത് സ്വീകാര്യമല്ലെന്ന് ബിജെപിക്ക് തന്നെ അറിയാം. ഇരു പാര്‍ട്ടികള്‍ക്കും 17 സീറ്റുകളും ബാക്കിയുള്ള ആറ് രാം വിലാസ് പാസ്വാനും നല്‍കണം എന്നുമായിരുന്നു ജെഡിയുവിന്റെ ആവശ്യം.
Post Your Comments