KeralaLatest News

പ്രളയത്തിന് പിന്നാലെ ജലസ്രോതസുകള്‍ വറ്റാന്‍ കാരണം വരള്‍ച്ചയല്ല : ഏറെ ആശങ്കപ്പെടുത്തുന്ന റിപ്പോര്‍ട്ട് പുറത്ത്

തിരുവനന്തപുരം: സംസ്ഥാനത്ത് ജലസ്രോതസ്സുകള്‍ വറ്റുന്നതിനു പിന്നില്‍ വരള്‍ച്ചയല്ലെന്ന് റിപ്പോര്‍ട്ട്. ഭൂവിനിയോഗ ബോര്‍ഡാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. സംസ്ഥാനത്ത് പ്രളയദുരന്തത്തിനു പിന്നാലെയാണ് കൊടുംചൂട് അനുഭവപ്പെട്ടുതുടങ്ങിയത്. ഇതിനു പിന്നാലെയാണ് ജലസ്രോതസ്സുകളും നദികളും വറ്റി വരണ്ടത്.

ജലസ്രോതസുകള്‍ വറ്റാന്‍ തുടങ്ങിയതോടെ സംസ്ഥാനം കടുത്ത വരള്‍ച്ചയിലേക്ക് നീങ്ങുന്നുവെന്ന വിവിധ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഇതോടെ ജനങ്ങള്‍ ഏറെ ആശങ്കാകുലരാണ്. എന്നാല്‍ ജലസ്രോതസുകള്‍ വറ്റുന്നതിന് കാരണം വരള്‍ച്ചയല്ലെന്നും പ്രളയത്തില്‍ ജല സ്രോതസ്സുകളിലെ മണല്‍ ഒലിച്ചുപോയി ആഴം വര്‍ധിച്ചതാണ് ഇതിന് കാരണമെന്നുമാണ് സംസ്ഥാന ഭൂവിനിയോഗ ബോര്‍ഡ് പറയുന്നത്.

നദീതടം താഴ്ന്നതിനാലാണ് കിണറുകളിലെ ജലനിരപ്പ് താഴുന്നത് എന്നും വിദഗ്ധര്‍ വിലയിരുത്തുന്നു. കേരളം കണ്ട ഏറ്റവും വലിയ പ്രളയത്തില്‍ ഒഴുകിയെത്തിയ ജലത്തിന്റെ പത്ത് ശതമാനം പോലും ഭൂഗര്‍ഭജലമായി ശേഖരിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും ഭൂവിനിയോഗ ബോര്‍ഡ് വിലയിരുത്തുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button