Latest NewsKerala

രാശിയില്ലാത്ത മോഷ്ട്ടാക്കൾ, കസ്റ്റംസിന്റെ കണ്ണ് വെട്ടിച്ച് കടത്തിയ സ്വർണ്ണം വീണ്ടും മോഷണം പോയി

ചാലക്കുടി•നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ കസ്റ്റംസിന്റെ കണ്ണിൽ പെടാതെ സ്വർണ്ണം കടത്തിയവരുടെ കാറിൽ മറ്റൊരുകാറിടിപ്പിച്ച് സംഘം കൈക്കലാക്കിയത് അരക്കിലോയിലധികം സ്വർണ്ണം. പോലീസ് നൽകുന്ന വിവരമനുസരിച്ച് കസ്റ്റംസിന്റെ കണ്ണിൽ പെടാതെ കടത്തിയ സ്വർണ്ണമാണ് കവർച്ച ചെയ്യപ്പെട്ടിരിക്കുന്നത്.

പോട്ടയിലാണ് സംഭവം നടന്നത്. 560 ഗ്രാം വരുന്ന സ്വർണ്ണം കസ്റ്റംസിന്റെ കണ്ണിൽ പെടാതെ കടത്തിയത് ഭക്ഷണം പാകം ചെയ്യുന്ന പാത്രത്തിലാക്കിയാണ്. വിമാനത്തിൽ സുരക്ഷിതമായി സ്വർണ്ണം കൊണ്ടുവന്നയാൾ മറ്റൊരു കൂട്ടരെ ഏൽപ്പിക്കുകയും ഇയാൾ നൽകിയ നിർദ്ദേശമനുസരിച്ച് കൊടുവള്ളിയിലെത്തിക്കാനുള്ള ശ്രമത്തിനിടെയാണ് കവർച്ച ചെയ്യപ്പെട്ടത്. കോഴിക്കോട് കൊടുവള്ളി സ്വദേശികളായ പുതിയോട്ടിൽ അർഷാദ് (27), കപ്പൂക്കര നിഷാദ് (ഉവൈസ്–28) എന്നിവരാണു കാറിൽ സ്വർണ്ണവുമായി യാത്ര ചെയ്തിരുന്നത്.

സ്വർണ്ണവുമായി യാത്ര ചെയ്തവരുടെ വാഹനത്തിൽ മറ്റൊരു കാർ ഇടിപ്പിച്ച് കാർ തകർത്തതിന് ശേഷമായിരുന്നു സ്വർണ്ണം കവർന്നത്. തുടർന്ന് കാറിലുണ്ടായിരുന്ന സ്വർണം കൈക്കലാക്കിയശേഷം അർഷാദിനെ അക്രമി സംഘം വന്ന കാറിൽ ബലമായി കയറ്റി രണ്ടു കാറുകളുമായി പോകുകയും അർഷാദിനെ കൊടകര പുത്തൂക്കാവ് ഭാഗത്ത് ഇറക്കിവിടുകയുമായിരുന്നു.

സ്വർണ്ണം നഷ്ട്ടമായത് മറച്ച് വച്ച് ഇവർ പോലീസിൽ പരാതിപ്പെടുകയും തുടർന്ന് നടത്തിയ പരിശോധനയിൽ സംശയം തോന്നിയ പോലീസ് ഇവരെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. സ്വർണ്ണം നൽകിയ ആളെയും , പോലീസ് അന്വേഷണം നടത്തി വരികയാണ്. ഡിവൈഎസ്പി സി.ആർ.സന്തോഷ്, എസ്ഐ ജയേഷ് ബാലൻ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടത്തുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button