ഭോപ്പാൽ: നല്ല സ്വഭാവമുള്ള മരുമകളെ വാർത്തെടുക്കാൻ മൂന്നുമാസം നീണ്ട സര്‍ട്ടിഫിക്കറ്റ് കോഴ്‌സുമായി ഒരു സർവകലാശാല. ഭോപ്പാലിലെ ബര്‍ക്കത്തുള്ള സര്‍വകലാശാലയാണ് ഇത്തരമൊരു കോഴ്‌സുമായി രംഗത്തെത്തിയിരിക്കുന്നത്. സര്‍വകലാശാലയ്ക്ക് സമൂഹത്തോടുള്ള ഉത്തരവാദിത്തമാണ് ഇതിലൂടെ നിറവേറ്റപ്പെടുന്നതെന്ന് വൈസ് ചാന്‍സലര്‍ പ്രൊഫ: ഡിസി ഗുപ്ത ടൈംസ് ഓഫ് ഇന്ത്യയോട് വ്യക്തമാക്കി.
അടുത്ത അക്കാദമിക വര്‍ഷത്തോടെയാണ് കോഴ്‌സ് ആരംഭിക്കുന്നത്. ആദ്യഘട്ടമായി മുപ്പത് പെണ്‍കുട്ടികള്‍ക്ക് അഡ്‌മിഷൻ നൽകും. സോഷ്യോളജി, സൈക്കോളജി, വിമന്‍ സ്റ്റഡീസ് വിഭാഗങ്ങളിലായിരിക്കും കോഴ്‌സ് അനുവദിക്കുക. അതേസമയം കോഴ്‌സിനെതിരെ വലിയ വിമർശനവും ഉയരുന്നുണ്ട്.
Post Your Comments