Latest NewsIndia

കൂട്ടബലാത്സംഗം: സ്വന്തം കോച്ചിന്റെ മകളോട് സൈനികനായ ഒന്നാം പ്രതി ചെയ്തത് കൊടുംക്രൂരത

കായികാധ്യാപകനായ പെണ്‍ക്കുട്ടിയുടെ അച്ഛനാണ് ഇയാളെ കബടി പരിശീലിപ്പിച്ചിരുന്നത്

റിവാഡി: ഹരിയാനയിലെ മഹേന്ദ്രഘട്ടില്‍ പത്തൊന്‍പതുകാരി കൂട്ടമാനഭംഗത്തിനിരയായ സംഭവത്തില്‍ ഒന്നാം പ്രതി സൈനികനായ പങ്കജാണെന്ന് സ്ഥിതീകരണം. കായികാധ്യാപകനായ പെണ്‍ക്കുട്ടിയുടെ അച്ഛനാണ് ഇയാളെ കബടി പരിശീലിപ്പിച്ചിരുന്നത്. രാജസ്ഥാനിലെ കോട്ടയില്‍ ജോലി ചെയ്യുന്ന പങ്കജ് കഴിഞ്ഞ ദിവസമാണ് അവധിക്ക് നാട്ടിലെത്തിയത്. പന്ത്രണ്ടോളം പേര്‍ ചേര്‍ന്നാണ് ബലാത്സംഗം നടത്തിയതെന്നാണ് പെണ്‍ക്കുട്ടിയുടെ മൊഴി. ഇതില്‍ മൂന്നു പേരെ തിരിച്ചറിഞ്ഞിട്ടുമുണ്ട. എന്നാല്‍ ഇതുവരെ ഒരാളെ പോലും അറസ്റ്റ് ചെയ്യാന്‍ ഹരിയാന പോലീസ് തയ്യാറായിട്ടില്ല എന്നാണ് പെണ്‍ക്കുട്ടിയുടെ അച്ഛന്റെ പരാതി. കൂടാതെ മൂന്നു പേരെ മാത്രം പ്രതി ചേര്‍ത്താണ് പോലീസ് എഫ്‌ഐആര്‍ തയ്യാറാക്കിയിരിക്കുന്നതെന്ന
ആരോപണവുമുണ്ട്.

മഹേന്ദ്രഘട്ടില്‍ ബുധനാഴ്ച രാവിലെയാണ് സംഭവം നടന്നത്. കോച്ചിംങ് സെന്ററിലേയ്ക്ക് പോകാനായി കാനിന ബസ്‌സ്‌റ്റോലിറങ്ങിയ പെണ്‍ക്കുട്ടിയെ പ്രതികള്‍ അവിചാരിതമായി കണ്ട രീതിയില്‍ പരിചയം പുതുക്കുകയായിരുന്നു. തുടര്‍ന്ന് പ്രതികളായ പങ്കജ്, മനീഷ്, നിഷ് എന്നിവര്‍ പെണ്‍ക്കുട്ടിയ്ക്ക് മയക്കു മരുന്നു ചേര്‍ത്ത പാനീയം നല്‍കി കാറില്‍ തട്ടികൊണ്ട് പോകുകയും,നായാഗാവിലെ ഒഴിഞ്ഞ വീട്ടിലെത്തിച്ച് മാറി മാറി പീഡിപ്പിക്കുകയുമായിരുന്നു. അവിടെ മൂന്നു പ്രതികളെ കൂടാതെ എട്ടോ ഒന്‍പതോ പേര്‍ ഉണ്ടായിരുന്നുവെന്നാണ് പെണ്‍കുട്ടി പൊലീസിന് മൊഴി നല്‍കിയിരിക്കുന്നത്. കൂടാതെ ലഹരി മരുന്ന് ചേര്‍ത്ത പാനീയം ഇടയ്ക്കിടെ വായിലേയ്ക്ക് ഒഴിച്ചു നല്‍കിയെന്നും മൊഴിയില്‍ പറയുന്നു.

.ക്രൂരമായ പീഡനത്തിനുശേഷം വെകിട്ട് അഞ്ചോടെ മനീഷ് പെണ്‍കുട്ടിയെ കാനിന ബസ്‌സ്റ്റോപ്പില്‍ തിരിച്ചെത്തിച്ചു. മയക്കം മാറിയിട്ടില്ലെന്നു മനസ്സിലാക്കിയ മനീഷ് മൊബൈലില്‍ നിന്ന് പെണ്‍കുട്ടിയുടെ പിതാവിനെ വിളിച്ചു. തനിക്കു സുഖമില്ലെന്നും കാനിനയിലെത്തി കൂട്ടിക്കൊണ്ടുപോകണമെന്നും പെണ്‍കുട്ടിയെ കൊണ്ടു പറയിപ്പിച്ചു. പിതാവ് എത്തിയ ശേഷമാണു മനീഷ് ബസ്‌സ്റ്റോപ്പില്‍നിന്നു മടങ്ങിയത്

ഹരിയാനയില്‍ പ്രതിഷേധം ആളിക്കത്തുമ്പോഴും സംഭവത്തില്‍ പ്രതികരിക്കാന്‍ മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടര്‍ തയാറായില്ല. ഇതേസമയം തൊഴിലില്ലായ്മയും നിരാശയും മൂലമാണ് ഇത്തരത്തിലുള്ള പ്രവര്‍ത്തികള്‍ യുവാക്കള്‍ ചെയ്യുന്നതെന്ന ജിന്ദില്‍ നിന്നുള്ള ബിജെപി എംഎല്‍എ പ്രേംലതയുടെ അഭിപ്രായം വലിയ വിവാദങ്ങള്‍ക്ക് വഴിയൊരുക്കി.

ആശുപത്രിയില്‍ പെണ്‍ക്കുട്ടിയ്ക്ക് മതിയായ ചികിത്സ ലഭ്യമാക്കിയില്ലെന്നും ആരോപണമുണ്ട്. കൂടാതെ ആശുപത്രിയില്‍ നിന്നു കിട്ടിയ റിപ്പോര്‍ട്ടും അപൂര്‍ണമാണ്. ഇതേസമയം ക്രിമിനലുകളെ സംരക്ഷിക്കില്ലെന്നും കുറ്റവാളിയെ പിടികൂടാന്‍ എല്ലാ സഹായവും ചെയ്യുമെന്നും തെക്കുപടിഞ്ഞാറന്‍ കമാന്‍ഡണ്ടിന്റെ മേധാവി ലെഫ്. ജനറല്‍ ചെറിഷ് മാത്സണ്‍ പ്രതികരിച്ചു. കൂടാതെ ഒന്നാം പ്രതിയായ പങ്കജിനെതിരെ അറസ്റ്റ് വാറണ്ടിന് ശ്രമിക്കുകയാണെന്ന് ഡിജിപി അറിയിച്ചു. പ്രതികളെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് ഒരുലക്ഷം രൂപ ഇനാം പ്രഖ്യാപിച്ചിട്ടുണ്ട്. അന്വേഷണസംഘം സംഭവസ്ഥലത്തും പെണ്‍കുട്ടിയുടെ വീട്ടിലും തെളിവെടുപ്പ് നടത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button