ഹൈദരാബാദ്: മിഠായി കാണിച്ച് അഞ്ച് വയസ്സുകാരിയെ പീഡിപ്പിച്ചു. ഹൈദരാബാദിലെ ഗൊല്‍കൊണ്ടയിലെ ഒരു സ്കൂളിലാണ് സംഭവം നടന്നത്. യുകെജി വിദ്യാര്‍ത്ഥിയായ കുട്ടിയെ സ്കൂള്‍ ജീവനക്കാരനാണ് പീഡിപ്പിച്ചത്.
കുട്ടിയുടെ മാതാപിതാക്കൾ നൽകിയ പരാതിയിലാണ് പോലീസ് കേസെടുത്തത്. കുട്ടിയെ മിഠായി കാണിച്ച് സ്കൂളിലെ ഒഴിഞ്ഞ സ്ഥലത്തേക്ക് കൂട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തുവെന്നാണ് പരാതി. പ്രതിയെ അറസ്റ്റ് ചെയ്ത പോക്സോ നിയമപ്രകാരം കേസെടുത്തു.
സംഭവത്തിൽ രോഷാകുലരായ നാട്ടുകാരും കുട്ടിയുടെ ബന്ധുക്കളും ചേര്‍ന്ന് സ്കൂള്‍ തല്ലിത്തകര്‍ത്തു. അതേസമയം ബലാത്സംഗത്തിനിരയായ കുട്ടിയെ കൂടുതല്‍ വൈദ്യപരിശോധനകള്‍ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
Post Your Comments