ചണ്ഡിഗഢ്: ഹരിയാനയിലെ മഹേന്ദ്രഘട്ടില്‍ 19ക്കാരി കൂട്ട ബലാത്സംഗത്തിനിരയായ സംഭവത്തില്‍ പ്രതികരണവുമായി വനിതാ ബിജെപി എംഎല്‍എ രംഗത്ത്. തൊഴിലില്ലായ്മ അനുഭവിക്കുന്ന നിരാശരായ യുവാക്കളാണ് ബലാത്സംഗം പോലുള്ള ഹീനകൃത്യങ്ങള്‍ ചെയ്യുന്നതെന്നാണ് ഹരിയാന എംഎല്‍എ പ്രേംലതയുടെ അഭിപ്രായം. ചണ്ഡിഗഢിലെ
മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു പ്രേംലത. ഈ കാലഘട്ടത്തിലെ ഇത്തരം പ്രവര്ത്തികള്ഡ മോശമാണെന്നും അവര്‍ അഭിപ്രായപ്പെട്ടു.
ബുധനാഴ്ചയാണ് യുവതി കൂട്ട ബലാത്സംഗത്തിന് ഇരയായത്. ബിരുദ വിദ്യാര്‍ത്ഥിയായ യുവതി ഇപ്പോള്‍ റെവാഡിയിലെ ആശുപത്രിയില്‍ ചികിത്സയിലാണ്. യുവതിയുടെ ആരോഗ്യനില ഭേദപ്പെട്ട് വരികയാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
Post Your Comments