ദുബായ് : യു.എ.ഇയില്‍ വാട്സ് ആപ്പ് കോളിന് അനുമതി ലഭിച്ചുവെന്ന് പ്രചരിച്ച വാര്‍ത്തയുടെ സത്യാവസ്ഥ പുറത്തുവിട്ട് യുഎഇ ടെലികമ്മ്യൂണിക്കേഷന്‍സ് റഗുലേറ്ററി അതോറിറ്റി (ടിആര്‍എ). വാട്സാപ് കോളുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന അഭ്യൂഹങ്ങളും വാര്‍ത്തകളും തെറ്റാണെന്ന് ടിആര്‍എ വ്യക്തമാക്കി. വാട്സ് ആപ്പ് കോളിന് അമുമതി നല്‍കണമോ എന്ന കാര്യത്തെ കുറിച്ച് ആലോചിച്ചിട്ടുപോലുമില്ല. വാട്സാപ് കോളുകള്‍ക്ക് അനുമതി ലഭിച്ചുവെന്ന രീതിയില്‍ സമൂഹമാധ്യമങ്ങളില്‍ ചില വ്യക്തികള്‍ പോസ്റ്റ് ചെയ്ത സംഭവത്തിലാണ് ടിആര്‍എയുടെ വിശദീകരണമെന്ന് ടിആര്‍എ അധികൃതരെ ഉദ്ധരിച്ച് എമിറാത് അല്‍ യോം റിപ്പോര്‍ട്ട് ചെയ്തു.
പ്രചരിക്കുന്ന വാര്‍ത്തകള്‍ വ്യാജമാണെന്നും അഭ്യൂഹങ്ങള്‍ വിശ്വസിക്കരുതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ശനിയാഴ്ച യുഎഇയില്‍ താമസിക്കുന്ന ചിലയാളുകള്‍ക്ക് വൈഫെ ഉപയോഗിച്ച് വാട്സാപ് കോള്‍ ചെയ്യാന്‍ സാധിച്ചുവെന്നതായിരുന്നു സമൂഹമാധ്യമങ്ങളിലെ പ്രചരണം. ഇതോടെയാണ് വിശദീകരണവുമായി ടിആര്‍എ രംഗത്തെത്തിയത്. രാജ്യത്തിന്റെ റഗുലേറ്ററി നിയമങ്ങള്‍ക്ക് ഉള്ളില്‍ നിന്നുകൊണ്ടു മാത്രമേ ഏതൊരു ആപ്ലിക്കേഷനും ഉപയോഗിക്കാന്‍ പാടുള്ളുവെന്ന് ടിആര്‍എ ആവര്‍ത്തിച്ചു വ്യക്തമാക്കി.
Post Your Comments