അബുദാബി: ഗള്‍ഫ് രാജ്യങ്ങള്‍ക്കിടയില്‍ ഏറ്റവും പ്രബലമായ പാസ്പോര്‍ട്ട് യുഎഇയുടെത്. 157 രാജ്യങ്ങളുടെ ആഗോള പാസ്പോർട്ട് ഇൻഡക്സിൽ ലോക റാങ്കിങിൽ ഒമ്പതാം സ്ഥാനവും യുഎഇ നേടി. ആർടൻ ക്യാപിറ്റൽ പ്രസിദ്ധീകരിച്ച ഏറ്റവും പുതിയ ആഗോള സൂചികയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
മുൻകൂർ വീസയില്ലാതെ ലോകമെമ്പാടുമുള്ള 157 രാജ്യങ്ങൾ സന്ദർശിക്കാൻ യുഎഇ പാസ്പോർട്ടുള്ളവർക്കാവുന്നു. ലോകത്തിലെ ഒന്നാം സ്ഥാനത്തുള്ള രാജ്യം സിങ്കപ്പൂരാണ്. 2016 ആഗസ്റ്റ് വരെ വീസയില്ലാതെ യുഎഇ പാസ്പോർട്ടുള്ളവർക്ക് സന്ദർശനാനുമതി ലഭിച്ചിരുന്നത് 91 രാജ്യങ്ങളിൽ മാത്രമായിരുന്നു. രണ്ടു വർഷത്തിനകമാണ് 57 രാജ്യങ്ങളിൽ ഈ സൗകര്യം ലഭിച്ചത്.
യുഎഇ പാസ്പോർട്ടിന്റെ പ്രഭാവം വളരെ പെട്ടെന്നാണ് ലോക രാജ്യങ്ങൾ അംഗീകരിച്ചത്. യുഎഇ വിദേശകാര്യ രാജ്യാന്തര സഹകരണ മന്ത്രാലയത്തിന്റെ നേട്ടങ്ങളാണ് ഇതെന്ന് സഹമന്ത്രി അൻവർ ഗർഗാഷ് വ്യക്തമാക്കി.
Post Your Comments