മലപ്പുറം: മാനേജ്മെന്റിന്റെ പീഡനത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത അധ്യാപകന്റെ ഭാര്യയെ അതേ സ്‌കൂളില്‍ അതേ സ്‌കൂളില്‍ അധ്യാപികയായി നിയമിച്ച് സര്‍ക്കാര്‍. തിരൂരങ്ങാടി മുന്നിയുര്‍ എം.എച്ച്.എസ്.എസ് സ്‌കൂളിലാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. മാനേജ്‌മെന്റിന്റെ പീഡനത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത അനീഷ് എന്ന അധ്യാപകന്റെ ഭാര്യയെയാണ് അധ്യാപികയായി അതേ സ്‌കൂളില്‍ സര്‍ക്കാര്‍ നിയോഗിച്ചത്. നിയമാനുസൃതമായ ആനുകൂല്യങ്ങള്‍ നല്‍കണമെന്ന സര്‍ക്കാര്‍ ഉത്തരവിനെ തുടര്‍ന്ന് അനീഷിന്റെ ഭാര്യ ഷൈനിയെ സ്‌കൂളിലെ താത്കാലിക തൂപ്പുകാരിയായിട്ടായിരുന്നു അധികൃതര്‍ നിയമിച്ചത്.
അനീഷിന്റെ സ്ഥാനത്ത് മറ്റൊരു അധ്യാപകനെ മാനേജ്‌മെന്റ് നിയമിക്കുകയും ചെയ്തു. ഇതിനെ ചോദ്യം ചെയ്ത് ഷൈനി സര്‍ക്കാരിന് പരാതി നല്‍കിയതോടെ കേസ് ഹൈക്കോടതിയില്‍ എത്തി. യുക്തമായ തീരുമാനം എടുക്കാന്‍ കോടതി സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചു. 2014 സെപ്തംബര്‍ രണ്ടിനായിരുന്നു അനീഷ് ആത്മഹത്യചെയ്തത്. സ്‌കുളിലെ പ്യൂണിനെ മര്‍ദ്ദിച്ചുവെന്ന ആരോപണത്തെ തുടര്‍ന്നുള്ള പീഡനം അതിരു കടന്നപ്പോഴാണ് ആത്മഹത്യ.
മുസ്ലീം ലീഗ് നേതാവും സ്‌കൂള്‍ മാനേജറുമായ സൈതലവിയുടെ പേര് എഴുതിവെച്ചതിന് ശേഷമായിരുന്നു അനീഷ് ആത്മഹത്യ ചെയ്തത്. കേസിനെ സംബന്ധിച്ച ക്രൈംബ്രാഞ്ച് അന്വേഷണം പുരോഗമിക്കുന്നതിനിടയിലായിരുന്നു ഷൈനിയെ തൂപ്പുകാരിയാക്കിയതും അനീഷിന് പകരം പുതിയ അധ്യാപകനെ നിയമിച്ചതും. തുടര്‍ന്നാണ് ഷൈനിയുടെ പരാതിയില്‍ സര്‍ക്കാര്‍ നടപടി ഉണ്ടായിരിക്കുന്നത്.
Post Your Comments