ന്യൂഡല്‍ഹി: കുട്ടിക്കാലത്ത് താന്‍ കുടുംബത്തോടൊപ്പം താമസിച്ച വീട്ടിലേയ്ക്ക് കേന്ദ്ര മന്ത്രിയും ബി.ജെ.പി നേതാവുമായ സ്മൃതി ഇറാനി വീണ്ടുമെത്തി. 35 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് സ്മൃതി ഇവിടെയെത്തുന്നത്. എന്നാല്‍ തന്റ വീടിന്റെ സ്ഥാനത്ത് ഒരു കട വന്നത് കണ്ടതോടെ സ്മൃതിയുടെ കണ്ണുകള്‍ നിറഞ്ഞൊഴുകുകയായിരുന്നു. ടി.വി പ്രൊഡ്യൂസര്‍ ഏക്താ കപൂറിന്റെ പുതിയ വെബ് സീരിസിന്റെ ഭാഗമായാണ് സമൃതി ഇവിടെയെത്തിയത്. ഏക്തയുടെ എ.എല്‍.ടി ബാലാജി വീഡിയോ ചാനലില്‍ വരാന്‍ പോകുന്ന 39 ഹോം എന്ന സീരിസിന്റെ പ്രചരണാര്‍ത്ഥമായിരുന്നു സന്ദര്‍ശനം.
ഗുരുഗ്രാമിലെ തന്റെ പഴയ താമസസ്ഥലത്തെത്തിയ സ്മൃതി തന്റെ പഴയ സുഹൃത്തക്കളോട് സംസാരിക്കുന്നതും താമസക്കാരോട് പരിചയം പുതുക്കുന്നതും വീഡിയോയില്‍ കാണാം. വളരെ സന്തോഷവതിയായി അവിടെയെത്തിയ സമൃതി തന്റെ വീടിന്റെ സ്ഥാനത്ത് ഒരു കട കണ്ടതോടെ സങ്കടം നിയന്ത്രിക്കാനാവാതെ കരയുകയായിരുന്നു.
39 ഒരിക്കല്‍ നമ്മുടെ വീടായിരുന്ന ഇടം ഇന്ന് അവിടെയില്ല എന്നറിയുന്നത് ഏറെ വേദനനാജനകമാണ്. പക്ഷേ കയ്‌പേറിയതും മധുരമുള്ളതുമായ ഓര്‍മകളിലൂടെയുള്ള യാത്ര തെയാണ് ജീവിതം എന്നാണ് ഏക്ത വീഡിയോക്ക് താഴെ കുറിച്ചത്. കല്ലുകള്‍ കൊണ്ടുണ്ടാക്കുന്ന ചുമരുകളല്ല വീടെന്നും കുടുംബത്തിന്റെ സ്‌നേഹം കൂടിച്ചേരുമ്പോഴാണ് അത് പൂര്‍ണതയില്ലെത്തുന്നതുമെന്നാണ് അവര്‍ ട്വിറ്ററില്‍ കുറിച്ചത്.
HOME is not just made up of four walls, but it is love and family that make a house, a HOME! Watch the emotional journey of @smritiirani as she revisits her childhood home and for the first time shares her #MyHOME story with us @altbalaji https://t.co/ZiMCfsdNu2
— Ekta Kapoor (@ektaravikapoor) September 14, 2018
കുട്ടിക്കാലത്ത് താന്‍ സഞ്ചരിച്ചിരുന്ന വഴികളിലൂടെ ഒരു റിക്ഷാ യാത്രയും കഴിഞ്ഞാണ് സ്മൃതി മടങ്ങിയത്. ഓര്‍മ്മകളിലേയ്ക്കുള്ള തിരിച്ചുനടത്തമായിരുന്നു ഈ യാത്രയെന്ന് സ്മൃതിയും ട്വീറ്റ് ചെയ്തു. വീട്ടില്‍ നിന്ന് മുംബൈയിലേക്കുള്ള സമയം മാറി മുംബൈയും മാറി. പക്ഷെ ബന്ധങ്ങളും ഓര്‍മകളും എന്നും ശക്തമായിരിക്കും. സ്മൃതി കൂട്ടിച്ചേര്‍ത്തു. മുമ്പ് സിനിമാ താരം കൂടിയായ സ്മൃതിയുടെ ദീര്‍ഘകാല സുഹൃത്താണ് ഏക്താ കപൂര്‍.
കുടുംബ ബന്ധങ്ങളെ കുറിച്ചുള്ള പരമ്പരയാണ് ഹോം. ഹബീബ് ഫൈസലാണ് ഇത് സംവിധാനം ചെയ്യുന്നത്. അന്നു കപൂര്‍ സുപ്രിയ പില്‍ ഗവോങ്കര്‍, അമോല്‍ പരഷാര്‍, പരീക്ഷിത് സാഹ്നി എന്നിവരാണ് പരമ്പരയില്‍ പ്രധാന വേഷങ്ങള്‍ ചെയ്യുന്നത്.
Post Your Comments