ഗര്‍ഭിണികള്‍ക്ക് പച്ച മാങ്ങാക്കൊതി എന്തുകൊണ്ട്?

ഗർഭകാലത്തിന്റെ ആദ്യ മാസങ്ങളിൾ പച്ചമാങ്ങയോടുള്ള കൊതി

ഗര്‍ഭകാലത്ത്‌ സ്‌ത്രീകള്‍ പോഷകസമൃദ്ധമായ ആഹാരങ്ങള്‍ കഴിക്കാന്‍ ശ്രദ്ധിക്കണം. ചില ആഹാരങ്ങള്‍ ഗര്‍ഭിണിയെ ദോഷകരമായി ബാധിക്കുകയും ഗര്‍ഭം അലസുന്നതിന്‌ വരെ കാരണമാവുകയും ചെയ്യാം. അതുകൊണ്ട്‌ തന്നെ ഗര്‍ഭിണികള്‍ ആഹാരം തിരഞ്ഞെടുക്കുമ്പോള്‍ വളരെയധികം ശ്രദ്ധ പുലര്‍ത്തണം.

എന്നാൽ എല്ലാ ഗർഭിണികളിലും ഒരു പോലെ കാണുന്ന ഒന്നാണ് ഗർഭകാലത്തിന്റെ ആദ്യ മാസങ്ങളിൾ
പച്ചമാങ്ങയോടുള്ള കൊതി. പച്ചമാങ്ങ ഈ സമയത്ത് കൂടുതലായി കഴിക്കുന്നതുകൊണ്ട് പ്രശ്‌നമുണ്ടോ എന്നതും എല്ലാവർക്കും തോന്നുന്ന സംശയമാണ്. എന്തുകൊണ്ടാണ് എല്ലാവരിലും ഒരുപോലെ ഈ ഇഷ്ടം തോന്നുന്നത് എന്ന് അറിയാമോ.

പാച്ചമാങ്ങയോടുള്ള കൊതി അസാധാരണമായ ഒരു കാര്യമല്ല. ഗര്‍ഭാവസ്ഥയിലുണ്ടാകുന്ന ചില ഹോര്‍മോണുകളുടെ ഫലമായി പല ശാരീരിക മാറ്റങ്ങളും സ്ത്രീയില്‍ പ്രത്യക്ഷപ്പെടുന്നു. അതിനാലാണ് ചില പ്രത്യേക ആഹാര സാധനങ്ങളോട് കൊതി തോന്നാന്‍ കാരണം. ഇത് എല്ലാവരിലും ഒരുപോലെ ആകണമെന്നില്ല.

ഗര്‍ഭാവസ്ഥയിലെ ഛര്‍ദി, ഓക്കാനം എന്നിവ ഓരോരുത്തരിലും വ്യത്യസ്തമായിരിക്കുന്നതുപോലെയാണ് ഇത്തരം ഇഷ്ടാനിഷ്ടങ്ങളും. ഗര്‍ഭിണി പച്ചമാങ്ങ കഴിക്കുന്നതുകൊണ്ട് പ്രശ്‌നമൊന്നുമില്ല. എന്നാല്‍ അമിതമായി കഴിക്കുന്നത് നന്നല്ല. അത് ദഹനത്തെ ബാധിക്കും.

Share
Leave a Comment