CinemaLatest NewsNews

എനിക്ക് രാഷ്മികയെ രണ്ടു വർഷമായി അറിയാം; അവരെ ആരും കുറ്റപ്പെടുത്തരുതെന്നും രക്ഷിത് ഷെട്ടി

കിറുക്ക് പാർട്ടി എന്ന കന്നഡ സിനിമയിലൂടെ ഏറെ ആരാധകരെ നേടിയെടുത്ത നടിയാണ് രാഷ്മിക മന്ദാന

കിറുക്ക് പാർട്ടി എന്ന കന്നഡ സിനിമയിലൂടെ ഏറെ ആരാധകരെ നേടിയെടുത്ത നടിയാണ് രാഷ്മിക മന്ദാന. ഇപ്പോൾ ഗീത ഗോവിന്ദം എന്ന ചിത്രം കൂടി പുറത്തു വന്നതോടെ അവർ തെന്നിന്ത്യയിൽ ഒരു സെൻസേഷൻ ആയി മാറിക്കഴിഞ്ഞു. കിറുക്ക് പാർട്ടിയിലെ നായകൻ രക്ഷിത് ഷെട്ടിയും ആയി പ്രണയത്തിലായിരുന്ന നടി ഷെട്ടിയുമായി വിവാഹവും ഉറപ്പിച്ചിരുന്നു. പക്ഷെ ഈ ഇടക്കാണ് വിവാഹത്തിൽ നിന്നും രാഷ്മിക പിന്മാറിയത്. കുടുംബാംഗങ്ങളെല്ലാം ഒരുമിച്ചാണ് ഈ തീരുമാനം എടുത്തതെന്നും അതിനെ പതിയെ അതിജീവിച്ചു വരികയാണെന്നും രാഷ്മികയുടെ അമ്മ സുമന്‍ പറഞ്ഞിരുന്നു. ഈ വാർത്ത വന്നതിനു ശേഷം കടുത്ത വിമർശനങ്ങൾക്കാണ് രാഷ്മികക്കും കുടുംബത്തിനും നേരെ ഉണ്ടായത്.

ഇപ്പോൾ നടിക്ക് പിന്തുണയുമായി എത്തിയിരിക്കുകയാണ് സാക്ഷാൽ രക്ഷിത് ഷെട്ടി തന്നെ. അവരെ ആരും കുറ്റം പറയരുതെന്നും. നിങ്ങളെക്കാൾ നന്നായി തനിക് രാഷ്മികയെ അറിയാമെന്നു രക്ഷിത് പറയുന്നു. നിങ്ങള്‍ക്കെല്ലാര്‍ക്കും രശ്മികയെ കുറിച്ച്‌ അഭിപ്രായങ്ങള്‍ കാണും. അതിന് ഞാനാരെയും കുറ്റപ്പെടുത്തുന്നില്ല. പിരിഞ്ഞതിന് പിന്നിൽ ഒരുപാട് കാരണങ്ങൾ ഉണ്ടെന്നു അദ്ദേഹം വ്യക്തമാക്കി.

ദയവായി അവളെ ജഡ്ജ് ചെയ്യുന്നത് നിര്‍ത്തൂ. രശ്മികയെ സമാധാനത്തില്‍ വിടൂ, വളരെ പെട്ടെന്ന് തന്നെ എല്ലാം പരിസമാപ്തിയിലെത്തും. യഥാര്‍ത്ഥത്തില്‍ സംഭവിച്ചതെന്തെന്ന് നിങ്ങളറിയുംരക്ഷിത് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button