തിരുവനന്തപുരം∙ ഗാഡ്ഗിൽ റിപ്പോർട്ടിനെ അനുകൂലിക്കുന്നില്ലെന്ന് പി.സി. ജോർജ് എംഎൽഎ. ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് ഗാഡ്ഗിൽ റിപ്പോർട്ടിൻമേൽ കൃത്യമായി തീരുമാനം കൈക്കൊണ്ടിട്ടുണ്ട്. കാവിയുമിട്ട് സഞ്ചിയും തൂക്കി പല്ലും തേക്കാതെ നടന്നാൽ പരിസ്ഥിതിവാദിയാകില്ലെന്നും ജോർജ് കൂട്ടിച്ചേർത്തു. പ്രളയത്തിൽനിന്നു കരകയറാൻ മലയാളികൾ നന്നായി സഹായിച്ചെന്നും ജോർജ് വ്യക്തമാക്കി.
ഇനിയും പണം നൽകും. തന്റെരണ്ടുമാസത്തെ ശമ്പളം ദുരിതാശ്വാസനിധിയിലേക്കു നൽകും. ദുരിതാശ്വാസ പ്രവർത്തനങ്ങൾ വേണ്ട രീതിയിൽ നടക്കുന്നില്ല. ചെറുകിട കച്ചവടക്കാർക്കു പ്രത്യേക പരിഗണന നല്‍കണം. മന്ത്രിമാർ പണം പിരിക്കാനായി വിദേശത്തേക്കു പോവേണ്ട. വിദേശ രാജ്യങ്ങളിൽനിന്നു സഹായം ലഭിക്കുന്നതിനുള്ള അവസരം കേന്ദ്ര സർക്കാർ നൽകണം.
മലയാളികൾ ഗൾഫ് രാജ്യങ്ങളിൽ നൽകിയ സേവനങ്ങൾക്കുള്ള അംഗീകാരമായാണു ഗൾഫ് രാജ്യങ്ങൾ കേരളത്തെ സഹായിക്കാൻ എത്തിയതെന്നും പി സി പറഞ്ഞു.
Post Your Comments