ധാക്ക: സാഫ് കപ്പില്‍ ഇന്ത്യയുടെ കിരീടമോഹം മാൽദീവ്‌സ് തകർത്തു. ഫൈനലിൽ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് ഇന്ത്യയെ വീഴ്ത്തി മാലദ്വീപ് സാഫ് കപ്പില്‍ മുത്തമിട്ടു. ഇബ്‌റാഹിം എം ഹുസൈന്‍, അലി ഫാസിര്‍ എന്നിവരാണ് മാലദ്വീപിനായി ഗോളുകള്‍ നേടിയത്. അവസാന നിമിഷങ്ങളിൽ തകർത്തു കളിച്ചതിന്റെ ഫലമായി ഇന്ത്യയ്ക്കായി ആശ്വാസ ഗോൾ നേടിയത് സുമീത് പാസ്സിയാണ്.
ടൂര്‍ണമെന്റില്‍ ഒരു മത്സരം പോലും തോൽക്കാതെ ഫൈനലിൽ എത്തിയ ഇന്ത്യക്കെതിരെ മാലദ്വീപ് മികച്ച പ്രകടനമാണ് പുറത്തെടുത്തത്. ഗ്രൂപ്പ് ഘട്ടത്തിൽ ഇന്ത്യ മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് മാലദ്വീപിനെ പരാജയപ്പെടുത്തിയിരുന്നു. എന്നാൽ തികച്ചും വ്യത്യസ്ത ഗെയിം പ്ലാനുമായി മാൽദീവ്‌സ് ഫൈനലിൽ ഇന്ത്യയെ ഞെട്ടിക്കുകയായിരുന്നു.
Post Your Comments