പഴയൊരു തിയറ്റര്‍ പൊളിച്ചു പണിയാന്‍ മണ്ണെടുത്തപ്പോള്‍ ഗവേഷകരുടെ കണ്ണ് മഞ്ഞളിച്ചു പോയി. കണ്ടെത്തിയത് കണ്ണഞ്ചിപ്പിക്കുന്ന സ്വര്‍ണനിധി. വടക്കന്‍ ഇറ്റലിയില്‍, സ്വിറ്റ്‌സര്‍ലന്‍ഡുമായി അതിര്‍ത്തി പങ്കിടുന്ന കോമോ എന്ന പ്രദേശത്താണ് സംഭവം. ക്രെസോനി തിയേറ്റര്‍ എന്നാണ് തിയേറ്ററിന്റെ പേര്. തിയറ്റര്‍ പുതുക്കിപ്പണിയുന്നതിന്റെ ഭാഗമായുള്ള നിര്‍മാണ പ്രവൃത്തികളിലായിരുന്നു സര്‍ക്കാര്‍. അതിനു മുന്‍പ് തിയറ്ററും പരിസരവും പരിശോധിക്കാനായി പുരാവസ്തു ഗവേഷകരെയും നിയോഗിച്ചു.
അവര്‍ മൊത്തം കുഴിച്ചു മറിച്ചു പരിശോധിക്കുന്നതിനിടെയാണ് ആംഫോറ എന്നറിയപ്പെടുന്ന പഴയതരം പാത്രം കണ്ടെത്തിയത്. നീളത്തിലുള്ള ഒരു തരം മണ്‍പാത്രം. ഇരുവശത്തും രണ്ട് പിടികള്‍. പഴയ കാലത്ത് റോമില്‍ ധാന്യങ്ങളും വെള്ളവുമെല്ലാം സംഭരിച്ചു വയ്ക്കാന്‍ ഉപയോഗിച്ചതായിരുന്നു ആംഫോറ.
പുരാവസ്തു ഗവേഷകര്‍ക്ക് ലഭിച്ച ആംഫോറയ്ക്കുള്ളില്‍ നൂറുകണക്കിന് സ്വര്‍ണ്ണ നാണയങ്ങള്‍ ഉണ്ടായിരുന്നു. റോമന്‍ ഇംപീരീയല്‍ കാലഘട്ടത്തിലെ (അഞ്ചാം നൂറ്റാണ്ടില്‍ പ്രചാരത്തിലുണ്ടായിരുന്നവ) നാണയങ്ങളായിരിക്കും ഇവയെന്നാണ് ഗവേഷകരുടെ വിലയിരുത്തല്‍. പാത്രത്തിലായതിനാല്‍ത്തന്നെ കാലമിത്രയായിട്ടും നാണയങ്ങള്‍ക്കു കാര്യമായ കേടുപാടും പറ്റിയിരുന്നില്ല.
സ്വര്‍ണനാണയം ലഭിച്ച പ്രദേശത്ത് മുഴുവന്‍ കൂടുതല്‍ ഗവേഷണം അനിവാര്യമാണ്. ഒളിച്ചിരിക്കുന്ന നിധികള്‍ ഇനിയും ഏറെ കണ്ടെത്തേണ്ടതുണ്ടെന്നാണ് സാംസ്‌കാരിക വകുപ്പിന്റെ തീരുമാനം.
Una scoperta che mi riempie di orgoglio: centinaia di monete d'oro della tarda epoca imperiale sono state ritrovate a Como, custodite in un recipiente in pietra ollare di forma inedita, che non trova al momento confronti. https://t.co/ryPQ7FqHlv
— Alberto Bonisoli (@BonisoliAlberto) September 7, 2018
Post Your Comments