KeralaLatest News

ദുരിതാശ്വാസത്തിൽ സേവാ ഭാരതിയുമായി കൈകോർത്ത് ഗോവ ഹെൽപ്പ് ലൈൻ പോണ്ടയും

ആലപ്പുഴ•പ്രളയത്തിൽ എല്ലാം നഷ്ട്ടപ്പെട്ട കുട്ടനാട്ടിലെ ജനങ്ങളെ സഹായിക്കുവാനായി ഗോവയിലെ പോണ്ട ആസ്ഥാനമായി പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനയായ ഹെൽപ്പ് ലൈൻ പോണ്ട ദുരിതാശ്വാസപ്രവർത്തനത്തിന്റെ ഭാഗമായി കുട്ടനാട്ടിൽ സേവാഭാരതിയുമായി സഹകരിച്ചുകൊണ്ട് വസ്‌ത്രങ്ങളും, ഭക്ഷ്യ സാധനങ്ങളും കുടിവെള്ളവും വിതരണം ചെയ്തു.

സേവാഭാരതി കുട്ടനാട്ടിൽ ചെയ്തുകൊണ്ടിരിക്കുന്ന സേവന പ്രവർത്തനങ്ങൾ പറഞ്ഞറിയിക്കുവാൻ പറ്റാത്തതാണെന്നും കുട്ടനാടിന്റെ മുക്കിനും മൂലയിലും സേവാഭാരതിയുടെ സാന്നിദ്ധ്യമുണ്ടെന്നും അത് നേരിട്ട് കണ്ടു അറിഞ്ഞതുകൊണ്ടാണ് സേവാഭാരതിയുമായി സഹകരിച്ച് സേവന പ്രവർത്തനങ്ങൾ ചെയ്യുവാൻ സന്നദ്ധരായതെന്നും ഹെൽപ്പ് ലൈൻ പോണ്ടയുടെ ഭാരവാഹികൾ പറഞ്ഞു.

സേവാഭാരതിയ്ക്കു വേണ്ടി രാഷ്‌ടീയ സ്വയം സേവക് സംഘ് ജില്ലാ വ്യവസ്ഥാ പ്രമുഖ് എം.ശ്രീകുമാർ, ബി.ജെ.പി. ആലപ്പുഴ നിയോജക മണ്ഡലം പ്രസിഡന്റ് ജി.വിനോദ് കുമാർ, താലൂക്ക് കാര്യവാഹ് പ്രദീപ്, ജില്ലാ ശാരീരിക് പ്രമുഖ് ഉദയൻ, താലൂക്ക് സേവാ പ്രമുഖ് വിവേക് സേട്ട് എന്നിവരും ഹെൽപ്പ് ലൈൻ പോണ്ട പ്രസിഡന്റ് അജയ്, വൈസ് പ്രസിഡന്റ് രാധാകൃഷ്ണൻ, സെക്രട്ടറി എസ്.കെ. നായർ മെമ്പർമാരായ. അനിൽ കുമാർപിള്ള, മോഹൻ, സഞ്ജയ് തോമസ് എന്നിവർ ചേർന്ന് സാധനങ്ങൾ ദുരിതാശ്വാസ ബാധിതർക്ക് വിതരണം ചെയ്തു.

കഴിഞ്ഞ ഒന്നരമാസമായി സേവാഭാരതി നടത്തുന്ന സേവന പ്രവർത്തനങ്ങൾ ഇപ്പോഴും തുടർന്നു കൊണ്ടിരിക്കുന്നു. വെള്ളം ഇനിയും ഇറങ്ങാനുള്ള വീടുകളും വൃത്തിയാക്കി എല്ലാവർക്കും കുടിവെള്ളം അടക്കമുള്ള അവശ്യ വസ്തുക്കൾ എത്തിയ ശേഷം മാത്രമേ കുട്ടനാട്ടിലെ സേവന പ്രവർത്തനങ്ങൾ നിർത്തുകയുള്ളൂ എന്ന് ജി. വിനോദ് കുമാർ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button