
തിരുവനന്തപുരം: ഇന്ധനവില വർധനവിൽ പ്രതിഷേധിച്ച് രാജ്യത്ത് ഭാരത് ബന്ദ് നടന്നതിന് പുറകെ പെട്രോൾ ഡീസൽ വില ഉയരുന്നു. സംസ്ഥാനത്ത് പെട്രോളിന് 36 പൈസയും ഡീസലിന് 26 പൈസയുമാണ് വര്‍ധിച്ചത്. തിരുവനന്തപുരത്ത് ഇന്ന് ഒരു ലിറ്റര്‍ പെട്രോളിന് 84.98 രൂപയാണ് വില. ഡീസലിന് 78.73 രൂപയും. കൊച്ചിയില്‍ പെട്രോളിന് 84.61 രൂപയും ഡീസലിന് 78.47 രൂപയുമാണ്. കോഴിക്കോട് പെട്രോളിന് 84.33 രൂപയും, ഡീസലിന് 78.16 രൂപയുമായി.
Post Your Comments