തിരുനെല്‍വേലി: ഫുള്‍ ടാങ്ക് പെട്രോള്‍ അടിച്ചതിന് ശേഷം സ്റ്റാര്‍ട്ട് ചെയ്യുന്നതിനിടെ ബൈക്കിന് തീപിടിച്ചു. തമിഴ്നാട്ടിലെ തിരുനെല്‍വേലിയിലാണ് അപകടം നടന്നത്. ബൈക്കില്‍ പെട്രോള്‍ നിറച്ചതിന് ശേഷം വീണ്ടും സ്റ്റാര്‍ട്ട് ചെയ്യുന്നതിനിടെ ബൈക്കിൽ തീ ആളിപ്പടരുകയായിരുന്നു. തീ പടർന്ന ഉടൻ തന്നെ ബൈക്ക് യാത്രക്കാരൻ വണ്ടിയിൽ നിന്ന് ഇറങ്ങിയോടി.
#WATCH: Bike and its rider catch fire when biker starts it after refuelling at a petrol pump in Tirunelveli. The man sustained burn injuries. #TamilNadu (CCTV Visuals) pic.twitter.com/ME9pqd3MSB
— ANI (@ANI) September 14, 2018
തീ പടരുന്നത് കണ്ട് ആദ്യം ചിതറിയോടിയ പെട്രോള്‍ പമ്പിലെ ജീവനക്കാരും മറ്റുള്ളവരും ഉടന്‍ തന്നെ തിരിച്ചെത്തി തീ അണച്ചത് വന്‍ അപകടം ഒഴിവാക്കി. അപകടത്തിൽ പരിക്കേറ്റ യുവാവിനെ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബൈക്കില്‍ ഫുള്‍ടാങ്ക് പെട്രോള്‍ അടിച്ചതിനെ തുടര്‍ന്നുണ്ടായ ചോര്‍ച്ചയാണ് അപകടത്തിനിടയാക്കിയത്.
Post Your Comments