ഗുവാഹത്തി•വടക്കുകിഴക്കന്‍ മേഖലയില്‍ കോണ്‍ഗ്രസിന് വന്‍ തിരിച്ചടി നല്‍കി മുതിര്‍ന്ന നേതാവും നാല് തവണ മേഘാലയ മുഖ്യമന്ത്രിയുമായിരുന്ന ഡി.ഡി ലപാങ് പാര്‍ട്ടിയില്‍ നിന്നും രാജിഉവച്ചു. പാര്‍ട്ടി നേതൃത്വം തന്നെ പാര്‍ശ്വവത്കരിക്കുന്നുവെന്ന് ആരോപിച്ച ലപാങ് തന്റെ രാജിക്കത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയ്ക്ക് അയച്ചു.
‘മുതിർന്നവരും പ്രായം ചെന്നവരുമായ ആളുകളെ ഒഴിവാക്കുന്നതിനുള്ള ഒരു നയത്തിന് എ.ഐ.സി.സി തുടക്കം കുറിച്ചിരിക്കുകയാണ്.. എന്റെ അഭിപ്രായത്തിൽ, ഇത് കൊണ്ട് അര്‍ഥമാക്കുന്നത് മുതിർന്നവരും പ്രായം ചെന്നവരുമായ ആളുകളുടെ സേവനവും സംഭാവനയും പാർട്ടിക്ക് പ്രയോജനകരമല്ല എന്നാണ്.’ – രാജിക്കത്തില്‍ ലപാങ് പറയുന്നു.
40 വര്‍ഷത്തെ സേവനത്തിന് ശേഷമാണ് 84 കാരനായ കോണ്‍ഗ്രസ് നേതാവ് പാര്‍ട്ടിയുമായുള്ള ബന്ധം ഉപേക്ഷിക്കുന്നത്.
കഴിഞ്ഞ ഡിസംബറില്‍ കോണ്‍ഗ്രസ് മേഘാലയ അധ്യക്ഷ പദവിയില്‍ നിന്നും ലപാങ്ങിനെ നീക്കിയിരുന്നു. ഫെബ്രുവരിയില്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിച്ചതിന് പുറമേ പ്രചാരണത്തിലും പങ്കെടുപ്പിച്ചിരുന്നില്ല.
1992 ലാണ് ലപാങ് ആദ്യമായി മുഖ്യമന്ത്രിയാകുന്നത്. തുടര്‍ന്ന് 2003, 2007, 2009 വര്‍ഷങ്ങളിലും അദ്ദേഹം മുഖ്യമന്ത്രിയയിരുന്നു.
1972 ല്‍ സ്വതന്ത്രനായി മത്സരിച്ച് വിജയിച്ചാണ് ലപാങ് നിയമസഭയിലെത്തുന്നത്.
അതേസമയം, ലപാങ്ങിന്റെ രാജി പിന്‍വലിപ്പിക്കാന്‍ കോണ്‍ഗ്രസ് കേന്ദ്ര നേതാക്കള്‍ കൊണ്ടുപിടിച്ച ശ്രമങ്ങള്‍ നടത്തി വരികയാണെന്നാണ് ലഭിക്കുന്ന വിവരം.
Post Your Comments