Latest NewsNews

നഷ്ടപരിഹാര തുക പ്രളയാനന്തര കേരളത്തിനു നല്‍കും:നമ്പി നാരായണന്‍

നഷ്ട പരിഹാരതുക കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരാണ് നല്‍കുന്നതെങ്കില്‍ അത് അവര്‍ക്കുള്ള ശിക്ഷയായിട്ടാണ് കാണുന്നതെന്ന് ആദ്ദേഹം വിധിക്കുശേഷം പറഞ്ഞിരുന്നു

തിരുവനന്തപുരം: ഐഎസ്ആര്‍ഒ ചാരക്കേസില്‍ പ്രതി ചേര്‍ത്ത് പോലീസ് പീഡിപ്പിച്ചതിന് കോടതി ഉത്തരവിട്ട നഷ്ടപരിഹാര തുക പ്രളയാനന്തര കേരളത്തിന്റെ പുനര്‍നിര്‍മാണചത്തിലേക്ക് നല്‍കുമെന്ന് ശാസ്ത്രജ്ഞന്‍ നമ്പി നാരായണന്‍. അമ്പതു ലക്ഷം രൂപയാണ് നഷ്ട പരിഹാരമായി നമ്പി നാരായണന് നല്‍കാന്‍ കോടതി ഉത്തരവിട്ടത്. മഹാപ്രളയത്തിനു ശേഷം കേരളത്തെ പുന:ര്‍നിര്‍മ്മിക്കാനായി പണം സമാഹരിക്കുന്നതിനിടയില്‍ ഖജനാവില്‍ നിന്ന് ഇത്രയും വലിയൊരു തുക താന്‍ സ്വീകരിക്കുന്നത് അനീതിയാകുമെന്നാണ് അദ്ദേഹം പറയുന്നത്.

ഇതേസമയം തനിക്കു നേരിട്ട മനുഷ്യാവകാശ ലംഘനങ്ങള്‍ക്കു രാജ്യത്തെ പരമോന്നത കോടതി നിര്‍ദേശിച്ച നഷ്ടപരിഹാരം എന്ന നിലയില്‍ നാമമാത്ര തുക മാത്രം നമ്പി നാരായണല്‍ സ്വീകരിക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. ബാക്കി തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യാന്‍ ആലോചിക്കുന്നതായാണ് വിവരം.യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തു നടന്ന ചാരക്കേസിന്റെയും അറസ്റ്റിന്റെയും പീഡനത്തിന്റെയും പേരില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ ഇത്തരമൊരു പ്രതിസന്ധി ഘട്ടത്തില്‍ പൊതുപണം ചെലവഴിക്കേണ്ടി വരുന്നതിനു താന്‍ കാരണമാകാന്‍ പാടില്ലെന്നുo കരുതുന്നു.

നഷ്ട പരിഹാരതുക കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരാണ് നല്‍കുന്നതെങ്കില്‍ അത് അവര്‍ക്കുള്ള ശിക്ഷയായിട്ടാണ് കാണുന്നതെന്ന് ആദ്ദേഹം വിധിക്കുശേഷം പറഞ്ഞിരുന്നു. എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ ഈ തുക നല്‍കണമെന്ന് പിന്നീടാണ് കോടതി വ്യക്തമാക്കിയത്. തുടര്‍ന്നാണ് അദ്ദേഹത്തിന്റെ തീരുമാനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button