വാഷിങ്ടണ്‍: പൂച്ചയെയും പട്ടിയെയും ഇറച്ചിക്കായി കൊല്ലരുതെന്ന് യു.എസ്. ഇന്ത്യയടക്കമുള്ള ഏഷ്യന്‍ രാജ്യങ്ങളോടാണ് പൂച്ചയെയും പട്ടിയെയും മാംസത്തിനുവേണ്ടി കൊല്ലുന്ന രീതി അവസാനിപ്പിക്കണമെന്ന് യു.എസ് ആവശ്യപ്പെടുന്നത്. ഇതിനായുള്ള പ്രമേയം യു.എസ്. പ്രതിനിധി സഭ പാസാക്കി. പട്ടിയെയും പൂച്ചയെയും മനുഷ്യന് ഭക്ഷണമാക്കാന്‍ വേണ്ടി കൊല്ലുന്നതില്‍ നിന്ന് അമേരിക്കന്‍ ജനതയെ വിലക്കിക്കൊണ്ടുള്ള നിയമം ശബ്ദവോട്ടോടെ സഭ പാസാക്കി.
വിലക്ക് ലംഘിച്ചാല്‍ 350000 ഇന്ത്യന്‍ രൂപയ്ക്ക് തുല്യമായ പിഴ ഈടാക്കും. തുടര്‍ന്ന് ഇന്ത്യ, ചൈന, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളോടാണ് മാംസക്കൊല നിര്‍ത്താന്‍ യുഎസ് ആവശ്യപ്പെട്ടത്. അതേസമയം പൂച്ച, പട്ടി എന്നിവയുടെ മാംസക്കച്ചവടം നിര്‍ത്താനും ഈ രാജ്യങ്ങളോട് യു.എസ്. മറ്റൊരു പ്രമേയത്തിലൂടെ ആവശ്യപ്പെടുകയും ചെയ്തു.
Post Your Comments