Specials

പ്രധാനമന്ത്രി നരേന്ദ്രമോദിയെ കുറിച്ച് നാം അറിയേണ്ടത്

ചടുലതയാര്‍ന്നതും തീരുമാനങ്ങള്‍ കൈക്കൊണ്ടു നടപ്പാക്കുന്നതും വികസന കാഴ്ചപ്പാടുള്ളതുമായ നേതാവിനെയാണ് ജനങ്ങള്‍ കാണുന്നത്.

2014 മെയ് 26നാണ് നരേന്ദ്രമോദി പ്രധാനമന്ത്രിയായി ചുമതലയേറ്റത്. ചരിത്രപരമായ ജനപിന്തുണയോടെയായിരുന്നു ആ സ്ഥാനം അദ്ദേഹത്തിലേക്ക് എത്തിയത്.  നരേന്ദ്ര മോദി പ്രധാനമന്ത്രിയായി ചുമതലയേറ്റപ്പോള്‍ രാഷ്ട്രപതി ഭവന്റെ മുറ്റത്തു ചരിത്രമായിരുന്നു കുറിക്കപ്പെട്ടത്. പ്രതീക്ഷയുടെ കിരണമായി ഒരു കോടിയിലേറെ ഇന്ത്യക്കാരുടെ സ്വപ്‌നങ്ങളും ആഗ്രഹങ്ങളും യാഥാര്‍ഥ്യമാക്കാന്‍ ഉയര്‍ന്നുവന്ന നരേന്ദ്രമോദിയിൽ ചടുലതയാര്‍ന്നതും തീരുമാനങ്ങള്‍ കൈക്കൊണ്ടു നടപ്പാക്കുന്നതും വികസന കാഴ്ചപ്പാടുള്ളതുമായ നേതാവിനെയാണ് ജനങ്ങള്‍ കാണുന്നത്.

narendra modhi

നരേന്ദ്ര മോദിയെ ജനങ്ങള്‍ ഇഷ്ടപ്പെടുന്നതും ബഹുമാനിക്കുന്നതുമായ നേതാവാക്കിതീർക്കാൻ ദരിദ്രരില്‍ ദരിദ്രരായ ജനങ്ങളുടെ ജീവിതത്തില്‍ അര്‍ഥപൂര്‍ണമായ മാറ്റം കൊണ്ടുവരാന്‍ ആഗ്രഹിക്കുകയും വികസനകാര്യത്തില്‍ ജാഗ്രത പുലര്‍ത്തുകയും കാര്യങ്ങള്‍ വിശദമായി പഠിക്കുകയും ചെയുന്ന സ്വഭാവം കാരണമായി. തന്റെ ജീവിതം ചെറുപ്രായത്തില്‍ തന്നെ ഉഴിഞ്ഞുവയ്ക്കാന്‍ തീരുമാനിച്ചിരുന്നു. താഴെത്തട്ടിലുള്ള പ്രവര്‍ത്തകനെന്ന നിലയിലും സംഘാടകനെ നിലയിലും തിളങ്ങിയ മോദി ഗുജറാത്തിന്റെ മുഖ്യമന്ത്രി സ്ഥാനത്ത് 13 വര്‍ഷംകൊണ്ട് മികച്ച ഭരണാധികാരികൂടിയാണെന്നു തെളിയിക്കുകയും ജനോപകാരപ്രദവും പാരസ്പര്യമുള്ളതുമായ ഭരണം കാഴ്ചവക്കുകയും ചെയ്തു. അതിനാൽ ധൈര്യത്തിന്റെയും അനുകമ്പയുടെയും കഠിന പ്രയത്‌നത്തിന്റെയും തുടര്‍യാത്രയാണു നരേന്ദ്ര മോദിയുടെ ജീവിതം എന്ന് പറയേണ്ടിയിരിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button