Specials

നരേന്ദ്ര മോദിയുടെ ഭരണകാലത്തിന്‍റെ പ്രത്യേകതകൾ

ഭരണത്തെക്കുറിച്ചുള്ള നരേന്ദ്ര മോദിയുടെ കാഴ്ചപ്പാട് കേന്ദ്രീകൃതമായ ചിന്തകളാല്‍

സത്യത്തിനും അഹിംസക്കും സർവ്വാധികാരമുള്ള, സ്വതന്ത്ര ചിന്തകൾക്ക് തടസ്സമില്ലാത്ത, എല്ലാ വിശ്വാസങ്ങളെയും ഒരുപോലെ ആദരിക്കുന്ന ഒരു രാഷ്ട്രമാണ് തന്റെ സങ്കൽപ്പത്തിലുള്ള ഭാരതമെന്ന് ശ്രീ. നരേന്ദ്ര മോദി വ്യക്തമാക്കി. അദ്ദേഹം രാഷ്ട്രീയ രംഗത്തേക്ക് എത്തിയതോടെ നിരവധി മാറ്റങ്ങൾ സംഭവിച്ചിരുന്നു.

കാമ്പുള്ള സംഘാടകനില്‍നിന്ന്, ഒരു ദശാബ്ദത്തിലേറെ നീണ്ട മെച്ചമാര്‍ന്ന ഭരണം കാഴ്ചവയ്ക്കുകവഴി ഇന്ത്യയിലെ ഏറ്റവും അറിയപ്പെടുന്ന നേതാവിലേക്കുള്ള പരിണാമം പറയുന്നതു മനക്കരുത്തിന്റെയും പ്രതിസന്ധികളില്‍ തളരാത്ത ശക്തമായ നേതൃഗുണത്തിന്റെയും നിശ്ചയദാര്‍ഢ്യത്തിന്റെയും കഥയാണ് മോദിയുടെ ഭരണകാലത്തെക്കുറിച്ച് പറയാനുള്ളത്.

രാഷ്ട്രീയ സംഘാടനത്തില്‍നിന്നു ഭരണത്തിലേക്കുള്ള നരേന്ദ്ര മോദിയുടെ ചുവടുമാറ്റത്തിനു വേണ്ടത്ര സമയമോ പരിശീലനമോ ലഭിച്ചിരുന്നതേയില്ല. ഭരിക്കേണ്ടതെങ്ങനെയെന്ന് അദ്ദേഹത്തിനു പഠിക്കാനായതു ഭരണാധികാരിയായി ചുമതലയേറ്റ ശേഷം മാത്രമാണ്. അധികാരമേറ്റ ശേഷമുള്ള ആദ്യത്തെ നൂറു ദിനങ്ങള്‍ നരേന്ദ്ര മോദിയെന്ന വ്യക്തി എങ്ങനെ ഭരണാധികാരിയായി രൂപാന്തരപ്പെട്ടു എന്നു വെളിവാക്കിത്തരുന്നു.

എന്നാല്‍ ഇതിലും പ്രധാനമാണ് പാരമ്പര്യേതരവും വ്യത്യസ്തവുമായ ചിന്തകള്‍ ഉള്‍പ്പെടുത്തുകവഴി നിലവിലുള്ള വ്യവസ്ഥിതിയെ പിടിച്ചുലയ്ക്കുകയും ഭരണപരിഷ്‌കാരം യാഥാര്‍ഥ്യമാക്കുകയും ചെയ്തതെങ്ങനെയെന്നുകൂടി ആദ്യ നൂറു ദിനങ്ങള്‍ തെളിയിക്കുന്നു എന്നത്.

സദ്ഭരണത്തിന്റെയും വികസനത്തിന്റെയും മാതൃകയായ ‘വൈബ്രന്റ് ഗുജറാത്ത്’ സൃഷ്ടിക്കുക എളുപ്പമായിരുന്നില്ല, നരേന്ദ്ര മോദിക്ക്. എതിര്‍പ്പുകളും വെല്ലുവിളികളും നിറഞ്ഞതായിരുന്നു വളര്‍ച്ചയിലേക്കുള്ള വഴി. കഴിഞ്ഞ ഒരു ദശാബ്ദമായി നരേന്ദ്രമോദിയുടെ സ്വഭാവത്തില്‍ സ്ഥായിയായി നിലകൊള്ളുന്ന, എടുത്തുപറയത്തക്ക സവിശേഷതയാണ് പ്രതിസന്ധിയിലും തളരാത്ത നേതൃഗുണം. ഭരണത്തോടുള്ള അദ്ദേഹത്തിന്റെ സമീപനമാകട്ടെ, എല്ലായ്‌പ്പോഴും രാഷ്ട്രീയത്തിന് അതീതമാണ്. വികസനപരമായ വെല്ലുവിളികള്‍ നേരിടുന്നതിനു രാഷ്ട്രീയഭിന്നത തടസ്സമാകാന്‍ അനുവദിക്കാറേയില്ല.

ഭരണത്തെക്കുറിച്ചുള്ള നരേന്ദ്ര മോദിയുടെ കാഴ്ചപ്പാട് കേന്ദ്രീകൃതമായ ചിന്തകളാല്‍ വേറിട്ടുനില്‍ക്കുന്നു. ‘പരിമിതമായ ഗവണ്‍മെന്റ്, പരമാവധി ഭരണം’ എന്ന അദ്ദേഹത്തിന്റെ തത്വശാസ്ത്രത്തിന്റെ ഏറ്റവും വലിയ ആവിഷ്‌കാരമാണു കേന്ദ്രീകൃത ഭരണ സംവിധാനത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ പഞ്ച- അമൃത് എന്ന ആശയം.

നരേന്ദ്ര മോദിയുടെ പ്രകടനത്തിലുള്ള മികവിന്റെ പ്രതിഫലനമാണു ദേശീയ, അന്തര്‍ദേശീയ മാധ്യമങ്ങളില്‍നിന്നു ഗുജറാത്ത് ഗവണ്‍മെന്റിനു ലഭിച്ച അവാര്‍ഡുകള്‍. ഇന്ത്യയിലെ ഏറ്റവുമധികം വിജയിച്ച മുഖ്യമന്ത്രിമാരില്‍ ഒരാളെന്ന നിലയിലും ഏറ്റവും മികച്ച ഭരണാധികാരികളില്‍ ഒരാളെന്ന നിലയിലുമുള്ള വിലയേറിയ അനുഭവ സമ്പത്തോടുകൂടിയാണ് നരേന്ദ്ര മോദി പ്രധാനമന്ത്രിപദമേറിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button