ജയ്പൂര്‍: വോട്ടർ പട്ടികയിൽ ഒരാളുടെ പേര് ആറ് തവണ കണ്ടെത്തി. രാജസ്ഥാനിലെ ജയ്പൂരില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് 19 മണ്ഡലങ്ങളിലെ 10 ലക്ഷം വോട്ടര്‍മാരെ പരിശോധിച്ചപ്പോള്‍ 1,12,000 വ്യാജ വോട്ടര്‍മാരെയാണ് കണ്ടെത്തിയത്.
കൂടാതെ രാജസ്ഥാനിലെ ആയിരത്തിലധികം പേര്‍ക്ക് ഒന്നിലധികം വോട്ടര്‍ കാര്‍ഡ് ഉള്ളതായും തെരഞ്ഞെടുപ്പ് കമ്മീഷന് കണ്ടെത്തി.സംഗനീര്‍, വിദ്യാദര്‍ നഗര്‍, കിഷന്പോലെ നിയമസഭ മണ്ഡലങ്ങളിലാണ് വ്യാജ വോട്ടര്‍മാര്‍ അധികവുമുള്ളത്.
Read also:ബിഷപ്പിനെതിരെ വീണ്ടും ആരോപണം: ഫാ. ബേസിലിനെ പൂട്ടിയിട്ട് ഉപദ്രവിച്ചെന്ന് സഹോദരന്
മരിച്ച ആളുകളുടെയും മണ്ഡലത്തില്‍ നിന്ന് താമസം മാറിയപ്പോയവരുടെയും പേരുകള്‍ക്കൊപ്പം ചില പേരുകള്‍ ഒന്നിലധികം തവണ ആവര്‍ത്തിക്കുന്നതായാണ് ശ്രദ്ധയില്‍പ്പെട്ടത്.ഈ പേരുകള്‍ വോട്ടര്‍ പട്ടികയില്‍ നിന്ന് നീക്കം ചെയ്യുകയാണ് ഇപ്പോള്‍. ഈ സംഭവത്തിന് എതിരെ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്കി.
Post Your Comments