വാരണാസി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 68-ാം പിറന്നാള്‍ ആഘോഷം ക്ഷേത്ര നഗരിയായ വാരണാസിയില്‍ നടക്കുമെന്ന് ഉത്തര്‍ പ്രദേശിലെ ജില്ലാ അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ തവണത്തെ പാര്‍ലമെന്ററി തെരഞ്ഞെടുപ്പില്‍ അദ്ദേഹം മത്സരിച്ചു ജയിച്ച മണ്ഡലം കൂടിയാണ് വാരണാസി. സെപ്തംബര്‍ 17നാണ് പ്രധാന മന്ത്രിയുടെ പിറന്നാള്‍. വാരണായിയില്‍ എത്തുന്ന പ്രധാനമന്ത്രിയുടെ ആ ദിവസത്തെ പരിപാടികളുടെ സമയക്രമം മന്ത്രിയുടെ ഓഫീസില്‍ നിന്ന് ജില്ലാ അധികൃതര്‍ക്ക് കൈമാറിയിട്ടുണ്ട്.
പിറന്നാള്‍ ദിനത്തില്‍ കാശി വിശ്വനാഥ ക്ഷേത്രത്തില്‍ ഭഗവാന്‍ ശിവന്റെ സന്ദര്‍ശനത്തോടെയായിരിക്കും അദ്ദേഹത്തിന്റെ ജന്മദിനാഘോഷം തുടങ്ങുക. തുടര്‍ന്ന് അദ്ദേഹത്തിന്റെ ജീവിതത്തെ ആസ്പദമാക്കി ചിത്രീകരിച്ച ‘ചലോ ജീത്തേ ഹേ’ എന്ന ചിത്രം സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കൊപ്പം കാണും. എന്നാല്‍ ഇത് എവിടെ വച്ചായിരിക്കും പ്രദര്‍ശിപ്പിക്കുക എന്നത് സംബന്ധിച്ച് തീരുമാനമായിട്ടില്ല. ഇതേസമയം ബബത്പൂരിലെ നാലുവരി പാത, റിങ് റോഡ്, ബനാറസ് ഹിന്ദു യൂണിവേഴ്‌സിറ്റിയിലെ പ്രോജക്ടുകള്‍് തുടങ്ങിയ വികസന കാര്യങ്ങളിലുള്ള പ്രഖ്യാപനവും ഇവിടെ വച്ച് നടത്തും.
പ്രധാനമന്ത്രിയുടെ വാരണാസി സന്ദര്‍ശനം സംബന്ധിച്ചുള്ള ഒരുക്കങ്ങള്‍ വിലയിത്തുന്നതിനായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ബുധനാഴ്ച ഇവിടെ സന്ദര്‍ശനം നടത്തിയിരുന്നു.
Post Your Comments