മെക്‌സിക്കോ സിറ്റി: മുഖസൗന്ദര്യം വര്‍ദ്ധിപ്പിക്കുന്നതിനായി ചെയ്യുന്ന ഫേഷലിങ്ങാണ് വാമ്പെയര്‍ ഫേഷലിങ്ങ്. വാമ്പെയര്‍ ഫേഷലിങ്ങിന് സന്നദ്ധരാവുന്നവരില്‍ നിന്ന് ഇന്‍ജക്ഷന്‍ മുഖേന രക്തം ശേഖരിച്ചതിന് ശേഷം ആ രക്തത്തില്‍ നിന്ന് പ്ലേറ്റ്‌ലേറ്റുകള്‍ വേര്‍തിരിച്ചെടുത്ത് അതിലെ സമ്പുഷ്ടമായ പ്ലാസ്മ കണങ്ങളെ തിരിച്ച് അവരുടെ മുഖത്ത് തന്നെ കുത്തിവെക്കുന്ന ചികില്‍സാരീതിയാണ് വാമ്പെയര്‍ ഫേഷലിങ്ങ്. സാധാരണയായി പ്രായം ഏറി മുഖസൗന്ദര്യത്തിന് കോട്ടം സംഭവിക്കുന്നവരാണ് ഇത്തരം ഫേഷലിങ്ങിന് സജ്ജരാവുന്നത്. കണ്ണിന്റെ കുഴികളില്‍ രൂപപ്പെടുന്ന വൈകൃതം തുടങ്ങിയ മുഖത്തെ സൗന്ദര്യം വര്‍ദ്ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട ഏത് ഫേഷലിങ്ങ് ചികില്‍സയും വാമ്പെയര്‍ ഫേഷലിങ്ങിന്റെ ഗണത്തില്‍പ്പെടും.
എന്നാല്‍ ഇതിന് അപവാദമായി ന്യൂ മെക്‌സിക്കോ സിറ്റിയില്‍ ഉള്ള അല്‍ബുഖോരോക്ക് (Albuquerque) എന്ന സ്ഥലത്തെ എന്‍.എം.സ്പാ എന്ന വാമ്പെയര്‍ ഫേഷല്‍ ചെയ്യുന്ന ക്ലിനിക്കിനെതിരെ അവിടുത്തെ ആരോഗ്യ വിഭാഗം മുന്നോട്ട് വന്നിരിക്കുകയാണ്.
ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയില്‍ ക്ലിനിക്കില്‍ കുത്തിവെക്കാനായി ഉപയോഗിക്കപ്പെട്ട സിറിഞ്ചുകള്‍ ശരിയായ രീതിയിലല്ല ഉപയോഗിക്കപ്പെട്ടിരിക്കുന്നത് എന്ന് കണ്ടെത്തി. അതോടെ ഈ വര്‍ഷം മെയ് മാസം മുതല്‍ ജൂണ്‍ വരെ ഇവിടെ വാമ്പെയര്‍ ഫേഷലിങ്ങിന് വിധേയരായവര്‍ ഉടന്‍ തന്നെ എയ്ഡ്‌സ് , ഹെപ്പറ്റെറ്റ്‌സ് ബി ആന്‍ഡ് സി (കരള്‍ വീക്കം സംബന്ധമായ) അസുഖങ്ങള്‍ക്കായുള്ള ടെസ്റ്റിങ്ങിനായി വിധേയരാകണം എന്നാണ്. തികച്ചും സൗജന്യമായാണ് ആരോഗ്യവിഭാഗം പരിശോധനകള്‍ നടത്തികൊടുക്കുന്നത്. ഇതുവരെ രോഗങ്ങൾ ഒന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.
ഇതേ സമയം താങ്ങളുടെ ക്ലിനിക്കില്‍ ഉപയോഗിച്ച ശേഷം കളയുന്ന (disposable) സിറിഞ്ചുകളാണ് ചികില്‍സക്കായി ഉപയോഗിച്ച് വരുന്നതെന്നും അവരുടെ സ്ഥാപനം ഉപഭോക്താക്കള്‍ക്ക് ഉയര്‍ന്ന നിലവാരത്തിലുളള ചികില്‍സയുമാണ് നല്‍കിവരുന്നതെന്ന് എന്‍.എം സ്പാ (N.M spa) യുടെ ഉടമസ്ഥയും വാമ്പെയര്‍ ഫേഷലിങ്ങ് വിദഗ്ധയുമായ ലൂലി റൂയിസ് പ്രതികരിച്ചു.
എന്നാല്‍ ലൂലി റൂയിസ് വൈദ്യശാസ്ത്ര വിദഗ്ധ അല്ലെന്നും അവര്‍ക്ക് അതിനുള്ള ലൈസന്‍സ് ഇതുവരെ താങ്കള്‍ അനുവദിച്ച് നല്‍കിയിട്ടില്ലെന്നും ന്യൂ മെക്‌സിക്കോ റെഗുലേഷന്‍ ആന്‍ഡ് ലൈസന്‍സിങ്ങ് വിഭാഗം പറഞ്ഞതായി മെക്‌സിക്കോയിലെ ഒരു ചാനലും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതുവരെ എയ്ഡ്‌സ്, കരള്‍ വീക്കം തുടങ്ങിയ മാരക രോഗങ്ങള്‍ കണ്ടെത്തിയിട്ടില്ലെങ്കിലും എന്‍.എം സ്പാ (N.M spa) ക്ക് പ്രവര്‍ത്തിക്കാനുള്ള അവകാശം ആരോഗ്യവിഭാഗം താല്‍ക്കാലികമായി തടഞ്ഞിരിക്കുകയാണ്.
Post Your Comments