KeralaLatest News

പൊതുമേഖലാ സ്ഥാപനങ്ങളെ തഴഞ്ഞ് നോർക്ക വെബ് പോര്‍ട്ടല്‍ റീ ഡിസൈന്‍ ചെയ്യാനുള്ള കരാര്‍ കെപിഎംജിക്ക്

ലിമിറ്റഡ് ടെന്‍ഡര്‍ വഴി കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഡവലപ്മെന്‍റ് കോര്‍പ്പറേഷനാണ് ഏജൻസിയെ തെരഞ്ഞെടുത്തത്

തിരുവനന്തപുരം: നോര്‍ക്ക വെബ് പോര്‍ട്ടല്‍ റീഡിസൈന്‍ ചെയ്യാന്‍ 66 ലക്ഷം രൂപയുടെ കരാർ കെ.പി.എം.ജിക്ക്. പൊതുമേഖലാ സ്ഥാപനങ്ങളെ തഴഞ്ഞാണ് വന്‍ തുകയ്ക്ക് കെ.പി.എം.ജിക്ക് കരാര്‍ നല്‍കിയതെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. കെല്‍ട്രോണ്‍, സിഡിറ്റ് തുടങ്ങിയ സര്‍ക്കാര്‍ ഏജന്‍സികളെ തഴഞ്ഞാണ് വന്‍തുകയ്ക്ക് കെ.പി.എം.ജിക്ക് കരാര്‍ നല്‍കിയത്. പ്രളയക്കെടുതി രൂക്ഷമായ ആഗസ്റ്റ് 17 നാണ് നോര്‍ക്കയുടെ വെബ്‌പോര്‍ട്ടല്‍ റീഡിസൈന്‍ ചെയ്യാനുളള കരാര്‍ കെ.പി.എം.ജിക്ക് നല്‍കി സര്‍ക്കാര്‍ ഉത്തരവിറക്കിയത്.

ലിമിറ്റഡ് ടെന്‍ഡര്‍ വഴി കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഡവലപ്മെന്‍റ് കോര്‍പ്പറേഷനാണ് ഏജൻസിയെ തെരഞ്ഞെടുത്തത്. ഈ കരാറില്‍ അപാകതയുണ്ടെന്നാണ് രമേശ് ചെന്നിത്തല വ്യക്തമാക്കുന്നത്. കെപിഎംജിയുമായി സര്‍ക്കാരിനുളള ബന്ധം എന്തെന്ന് വ്യക്തമാക്കണമെന്നും ചെന്നിത്തല ചോദിക്കുകയുണ്ടായി. അതേസമയം നാഷണല്‍ ഇന്‍ഫോര്‍മാറ്റിക് സെന്‍റര്‍ എംപാനല്‍ ചെയ്ത ഏജന്‍സികളില്‍ ഏറ്റവും കുറഞ്ഞ തുക ക്വാട്ട് ചെയ്ത ഏജന്‍സി എന്ന നിലയിലാണ് കെപിഎംജിയെ തിരഞ്ഞെടുത്തതെന്നാണ് കെഎസ്ഐഡിസി വാദിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button