Specials

വഡ്‌നഗറിലേ ചായക്കടയിൽ നിന്നും ഇന്ദ്രപ്രസ്ഥത്തിലേക്ക്

ഒരു കുട്ടിയെന്ന നിലയിൽ നരേന്ദ്രമോഡിയെ ഒരു സ്വപ്നമായിരുന്നു പട്ടാളത്തിൽ ചേരുക എന്നത്

വഡ്‌നഗറിലെ നദീതീരത്ത് നിന്നുമാണ് നരേന്ദ്ര മോദിയുടെ യാത്ര തുടങ്ങുന്നത്. വടക്കേ ഗുജറാത്തിലെ മെഹ്സാന എന്ന ജില്ലയിൽ നിന്ന്. ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടി 3 വർഷങ്ങൾക്ക് ശേഷവും ഇന്ത്യ റിപ്പബ്ലിക്കായി എത്തണം മാസങ്ങൾക്ക് ശേഷവുമാണ് നരേന്ദ്ര മോഡി ജനിക്കുന്നത്. ദാമോദർ ദാസ് മോദിയുടെയും ഹിറാബ മോദിയുടെയും 6 മക്കളിൽ മൂന്നാമൻ ആയിരുന്നു നരേന്ദ്ര മോഡി. ചരിത്രപരമായി ഏറെ പ്രാധാന്യമുള്ള ഒരു നഗരമാണ് വഡ്‌നഗർ. പഠനത്തിനും ആത്മീയതയ്ക്കും വളരെ ഊർജ്ജസ്വലമായ ഒരു കേന്ദ്രമായിരുന്നു ഇത്. നൂറ്റാണ്ടുകൾക്ക് മുമ്പുതന്നെ ബുദ്ധമത സന്യാസികൾ ധാരാളമായി ഉണ്ടായിരുന്ന സ്ഥലമായിരുന്നു ഇത്.

ഒരു ചിത്രകഥ പോലെയാണ് നരേന്ദ്ര മോദിയുടെ ജീവിതം എന്ന് പറയുന്നത്. സമൂഹത്തിലെ പാർശ്വവത്കരിക്കപ്പെട്ട വിഭാഗത്തിൽ ആയിരുന്നു നരേന്ദ്രമോദിയുടെ കുടുംബം. ഒരു ദിവസം കൂട്ടിമുട്ടിക്കാൻ അവർ നന്നേ പാടുപെട്ടിരുന്നു.മുഴുവൻ കുടുംബവും ഒരു ചെറിയ ഒറ്റമുറി വീട്ടിൽ ആയിരുന്നു താമസം.


പ്രാദേശിക റെയിൽവേ സ്റ്റേഷനിൽ ചായ വിറ്റാണ് അദ്ദേഹത്തിന്റെ അച്ഛൻ കുടുംബം പുലർത്തിയിരുന്നത്. ആദ്യകാലങ്ങളിൽ നരേന്ദ്രമോഡിയും പിതാവിനെ സഹായിച്ചിരുന്നു.

ഈ വർഷങ്ങളിൽ നരേന്ദ്രമോഡി ശക്തമായ മനക്കരുത്ത് നേടിയിരുന്നു. ഒരു കുട്ടിയെന്ന നിലയിൽ നരേന്ദ്രമോഡി തന്റെ പഠനം, നോൺ-അക്കാഡമിക് ജീവിതം എന്നിവ സമതുലിതാവസ്ഥയിലാക്കി കുടുംബത്തിന് വേണ്ടി ജീവിച്ചിരുന്നു. വായിക്കാൻ ആഗ്രഹമുള്ളവനും ചർച്ചകളിൽ പങ്കെടുക്കാൻ താല്പര്യമുള്ളവനും ആയിരുന്നു മോദിയെന്ന് കുട്ടുകാർ ഓർക്കുന്നു. സ്കൂൾ ലൈബ്രറിയിൽ അദ്ദേഹം മണിക്കൂറുകളോളം വായിച്ചിരിക്കുമായിരുന്നു. നരേന്ദ്രമോഡിക്ക് എല്ലാ സമുദായങ്ങളിൽ നിന്നും ധാരാളം സുഹൃത്തുക്കൾ ഉണ്ടായിരുന്നു.

ഒരു കുട്ടിയെന്ന നിലയിൽ അദ്ദേഹം പലപ്പോഴും ഹിന്ദു-മുസ്ലീം ഉത്സവങ്ങളിൽ അദ്ദേഹം പങ്കെടുത്തിരുന്നു. അദ്ദേഹത്തിന് അയൽവാസികളായ ധാരാളം മുസ്ലിം സുഹൃത്തുക്കൾ ഉണ്ടായിരുന്നു. അവന്റെ ചിന്തകളും സ്വപ്നങ്ങളും ക്ലാസ്മുറിയിൽ ആരംഭിച്ച് ഓഫീസിൽ മുറിയിൽ അവസാനിക്കുന്ന ഒന്നായിരുന്നില്ല. ജനങ്ങളുടെ കഷ്ടപ്പാടും കണ്ണീരും തുടയ്ക്കാനും അവർക്ക് വേണ്ടി സമൂഹത്തിൽ മാറ്റം വരുത്താനും മോഡി ആഗ്രഹിച്ചു.

സ്വാമി വിവേകാനന്ദന്റെ കൃതികൾ വായിച്ച് നരേന്ദ്രമോഡിആത്മീയതയിലേക്ക് തിരിഞ്ഞു. വിവേകാനന്ദന്റെ സ്വപ്നമായാ ജഗദ് ഗുരു ഭാരത്തിന്റെ പൂർത്തീകരനാം തന്റെ ദൗത്യമായി കരുതി.

ജീവിതകാലം മുഴുവൻ അദ്ദേഹത്തോടൊപ്പം സഞ്ചരിച്ച ഒരു വാക്കാണ് സേവനം. ഗുജറാത്തിൽ നദി കവിഞ്ഞൊഴുകിയപ്പോൾ 9 വയസുള്ള അദ്ദേഹവും സുഹൃത്തുക്കളും സരിത ബാധിതരുടെ സേവനത്തിനായി ഇറങ്ങി. പാക്കിസ്ഥാനുമായി യുദ്ധം നടന്നപ്പോൾ അദ്ദേഹം റെയിൽവേ സ്റ്റേഷനിൽ ഇറങ്ങി അതിർത്തിയിൽ നിന്നും വരുന്ന ജവാന്മാർക്ക് ചായ സൗജന്യമായി ചായ കൊടുത്തിരുന്നു.

ഒരു കുട്ടിയെന്ന നിലയിൽ നരേന്ദ്രമോഡിയെ ഒരു സ്വപ്നമായിരുന്നു പട്ടാളത്തിൽ ചേരുക എന്നത്. പക്ഷെ അദ്ദേഹത്തിന് രാജ്യത്തെ സേവിക്കാൻ വിധി പട്ടാളക്കാരൻ ആയിട്ടായിരുന്നില്ല. ഇന്ന് അദ്ദേഹം പ്രധാനമന്ത്രിയായി രാജ്യത്തെ സേവിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button