ഇന്ത്യ ചുറ്റിക്കാണുന്നതിനായി 17-ാം വയസ്സില്‍ നരേന്ദ്രമോദി വീടു വിട്ടിറങ്ങി. ഓരോ പ്രദേശത്തിന്റെയും സംസ്‌കാരത്തെ തൊട്ടറിഞ്ഞുള്ള യാത്ര പൂര്‍ത്തിയാകാന്‍ രണ്ടു വര്‍ഷമെടുത്തു. തിരികെ വീട്ടിലെത്തിയപ്പോഴേക്കും ജീവിതത്തില്‍ എന്തു നേടണമെന്ന നിശ്ചയദാര്‍ഢ്യമുള്ള പുതിയ മനുഷ്യനായി മാറിക്കഴിഞ്ഞിരുന്നു. അഹമ്മദാബാദിലെത്തി രാഷ്ട്രീയ സ്വയംസേവക് സംഘി(ആര്‍.എസ്.എസ്.)ല്‍ ചേര്‍ന്നു. ഇന്ത്യയുടെ സാമൂഹികവും സാംസ്‌കാരികവുമായ പുനരുജ്ജീവനത്തിനായി യത്‌നിക്കുന്ന സാമൂഹ്യ- സാംസ്‌കാരിക സംഘടനയാണ് ആര്‍.എസ്.എസ്. 1972ല്‍ ആര്‍.എസ്.എസ്. പ്രചാരക് ആയതോടെ അഹമ്മദാബാദില്‍ കഠിന പ്രയത്‌നത്തിന്റെ നാളുകളായിരുന്നു. രാവിലെ അഞ്ചു മണിക്ക് ഉണര്‍ന്നാല്‍ രാത്രി വൈകുവോളം കര്‍മനിരതനായിരിക്കും. അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെട്ടതോടെ, 1970കളുടെ അവസാന കാലഘട്ടത്തില്‍, അടിച്ചമര്‍ത്തപ്പെട്ട ജനാധിപത്യ അവകാശങ്ങള്‍ പുന:സ്ഥാപിക്കാനായി നിലകൊണ്ട പ്രസ്ഥാനത്തില്‍ അദ്ദേഹം സജീവമായി.
1980കളില്‍ സംഘത്തില്‍ വിവിധ പ്രധാന ചുമതലകള്‍ വഹിച്ചിരുന്നു. സംഘാടന മികവിന്റെ അംഗീകാരമായി ഓര്‍ഗനൈസറായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു. ബി.ജെ.പി. സംസ്ഥാന ജനറല്‍ സെക്രട്ടറിയായി നിയമിതനായതോടെ 1987ല്‍ നരേന്ദ്ര മോദിയുടെ ജീവിതത്തില്‍ പുതിയ അധ്യായത്തിനു തുടക്കമായി. അഹമ്മദാബാദ് മുനിസിപ്പല്‍ കോര്‍പറേഷനില്‍ ബി.ജെ.പി. ആദ്യം ജയം നേടിയ തെരഞ്ഞെടുപ്പിനു പാര്‍ട്ടിയെ സജ്ജമാക്കാനുള്ള ചുമതല അദ്ദേഹത്തിനായിരുന്നു. 1990ല്‍ കോഗ്രസിനു കിട്ടിയതില്‍ അല്പം മാത്രം കുറവു സീറ്റ് കിട്ടിയ പാര്‍ട്ടിയെന്ന നിലയിലേക്കു ബി.ജെ.പിയെ വളര്‍ത്താനും അദ്ദേഹത്തിനു സാധിച്ചു. 1995ല്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ നരേന്ദ്ര മോദിയുടെ സംഘാടനപാടവം വിജയിക്കുകയും പാര്‍ട്ടിക്കു ലഭിച്ച വോട്ടില്‍ ഗണ്യമായ വര്‍ധനയുണ്ടാകുകയും ചെയ്തു. 121 സീറ്റുകള്‍ നേടി.
ഹരിയാന, ഹിമാചല്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങളുടെ ചുമതലയുമായി 1995 മുതല്‍ അദ്ദേഹം ബി.ജെ.പി. ദേശീയ ജനറല്‍ സെക്രട്ടറി പദത്തിലെത്തി. പാര്‍ട്ടിയുടെ സംഘടനാ ജനറല്‍ സെക്രട്ടറിയെന്ന നിലയില്‍ 1998ലെ ലോക്‌സഭാ തെരഞ്ഞെടുപ്പു വിജയത്തിനായി പ്രവര്‍ത്തിച്ചു. 2001 സെപ്റ്റംബറില്‍ അത്തെ പ്രധാനമന്ത്രി വാജ്‌പേയിയില്‍നിന്നു ലഭിച്ച ഒരു ഫോണ്‍ കോളാണ് നരേന്ദ്ര മോദിയുടെ ജീവിതത്തെ പ്രതിസന്ധികള്‍ നിറഞ്ഞ സംഘടനാ പ്രവര്‍ത്തനത്തില്‍നിന്നു ഭരണനിര്‍വഹണത്തിന്റെ ലോകത്തിലേക്കു വഴിതിരിച്ചുവിട്ടത്.
Post Your Comments