Health & Fitness

പകല്‍ ഉറങ്ങുന്നവര്‍ ശ്രദ്ധിക്കുക ; ഈ രോഗത്തിന് നിങ്ങൾ അടിമപ്പെട്ടേക്കും !

ഇത്തരം ശീലക്കാരിൽ മറവിരോഗം വരാനുളള സാധ്യതയുണ്ടെന്ന്

പകലുറക്കം പതിവാക്കിയ ധാരാളം ആളുകളുണ്ട്. ശീലത്തിന്റെ ഭാഗമായി പകല്‍ നേരങ്ങളില്‍ ഒന്ന് മയങ്ങുന്നതിലധികം പകലുറക്കത്തോട് ആസക്തിയുണ്ടെങ്കില്‍ കരുതുക, പല ആരോഗ്യ പ്രശ്‌നങ്ങള്‍ക്കുമൊപ്പം വലിയൊരു അപകടത്തിനുള്ള സാധ്യത കൂടി നിങ്ങളില്‍ ഉടലെടുക്കുകയാണ്.

ഇത്തരം ശീലക്കാരിൽ മറവിരോഗം വരാനുളള സാധ്യതയുണ്ടെന്ന് യുഎസിലെ ഗവേഷകർ മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്. യുഎസ് നാഷനൽ യൂണിവേഴ്സിറ്റി ഓഫ് ഓൺ ഏജിങ്ങും ജോൺ ഹോപ്കിൻസ് ബ്ലൂബർഗ് സ്കൂൾ ഓഫ് പബ്ലിക് ഹെൽത്തുമാണ് പഠനം നടത്തിയത്.

Read also:വോട്ടർ പട്ടികയിൽ ഒരാളുടെ പേര് ആറ് തവണ; അമ്പരന്ന് ഉദ്യോഗസ്ഥർ

പകലുറക്കം മറവിരോഗത്തിന് കാരണമാകുന്ന ബീറ്റാ അമൈലോയ്ഡുകൾ തലച്ചോറിൽ രൂപപ്പെടുന്നതിനു കാരണമാകുന്നു എന്നും പഠനത്തില്‍ പറയുന്നു. പഠനത്തിന് വിധേയമായവരില്‍ മറവിരോഗമുളളവരും പകല്‍ ഉറക്കം ശീലമാക്കിയവരുമായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button