വാഷിങ്ടൺ : ആറുമാസം പ്രായമായ കുഞ്ഞിന് വൈദ്യപരിശോധന നടത്തിയില്ലെന്ന കുറ്റത്തിന് ഇന്ത്യൻ ദമ്പതികൾ മേരിക്കയിൽ അറസ്റ്റിലായി.ചെന്നൈ സ്വദേശികളായ പ്രകാശ് സേട്ടു ഭാര്യയായ മാലാ പനീര്‍സെല്‍വം എന്നിവരാണ് അറസ്റ്റിലായത്.
ഇരുവരുടെയും ആറു മാസം പ്രായമുള്ള മകള്‍ ഹിമിഷയ്ക്കു ഡോക്ടര്‍മാര്‍ നിശ്ചയിച്ച വൈദ്യപരിശോധന നടത്തിയില്ലെന്ന് ആരോപിച്ചായിരുന്നു അറസ്റ്റ്. കുട്ടിയുടെ കൈ നീരുവന്നു വീര്‍ത്തതിനെ തുടര്‍ന്ന് ഫ്ലോറിഡയിലെ ബ്രോവാര്‍ഡ് കൗണ്ടിയിലെ ആശുപത്രിയില്‍ ചികിത്സയ്ക്കായി ദമ്പതികൾ എത്തിയിരുന്നു.
Read also:മോഷണ ആരോപണം; 10 വയസ്സുകാരനെ തൂക്കിയിട്ട് മര്‍ദ്ദിച്ചു
ആശുപത്രിയിലെ ചികിത്സാ ചിലവ് താങ്ങാനാതെ വന്നപ്പോൾ കുട്ടിയെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. തുടര്‍ന്ന് ആദ്യ ആശുപത്രിയിലെ അധികൃതര്‍ ശിശുസംരക്ഷണ കേന്ദ്രത്തെ വിവരം അറിയിക്കുകയായിരുന്നു. ദമ്പതികൾക്കെതിരെ കേസ് എടുത്തെങ്കിലും പിന്നീട് ജാമ്യത്തില്‍ വിട്ടു. എന്നാൽ കുട്ടിയുടെയും ഇരട്ട സഹോദരന്റെയും സംരക്ഷണം ശിശുസംരക്ഷണ കേന്ദ്രം ഏറ്റെടുത്തിരിക്കുകയാണ്.
Post Your Comments