
ബഹ്‌റൈന്‍ മലയാളി സമൂഹത്തിനിടയില്‍ ഡിപ്രഷനും ആത്മഹത്യാ പ്രവണതയും വര്‍ധിച്ചു വരുന്നു എന്ന റിപ്പോര്‍ട്ട് പുറത്തു വന്ന സാഹചര്യത്തിൽ മജീഷ്യന്‍ ഗോപിനാഥ് മുതുകാട് ഫേസ്ബുക്കിലൂടെ പങ്കുവച്ച ഒരു വീഡിയോ സന്ദേശമാണ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. അടുത്തിടെ നടക്കുന്ന ഇന്ത്യന്‍ പ്രവാസികളുടെ മരണത്തില്‍ 60 ശതമാനം പേരും മലയാളികളാണെന്നും കഴിഞ്ഞ 35 ദിവസത്തിനുള്ളില്‍ ആറ് മലയാളികള്‍ ജീവനൊടുക്കിയതും നടുക്കത്തോടെ അറിഞ്ഞു. ഇനി താന്‍ പറയുന്ന കാര്യങ്ങള്‍ പ്രവാസി സുഹൃത്തുക്കള്‍ മനസിലിരുത്തി കേള്‍ക്കണമെന്ന ആമുഖത്തോടെയാണ് അദ്ദേഹം വീഡിയോ ആരംഭിച്ചിരിക്കുന്നത്.
Read also: ആത്മഹത്യാ മുനമ്പില്‍ നിന്നും രക്ഷിച്ച പൊലീസുകാരിക്ക് സര്‍പ്രൈസ് ഗിഫ്റ്റുമായി യുവാവ്
ഒരിക്കല്‍ ബഹ്‌റൈനിൽ ഫയര്‍എസ്‌കേപ്പ് നടത്തിയപ്പോള്‍ എനിക്ക് ഗുരുതരമായി പൊള്ളലേറ്റ കാര്യം എല്ലാവര്‍ക്കും അറിയാമെന്ന് കരുതുന്നു. മണ്ണെണ്ണക്ക് പകരം പെട്രോളും വൈക്കോലിന് പകരം കുതിരപ്പുല്ലും ഉപയോഗിച്ചതായിരുന്നു തീ ആളിപ്പടർന്നതിന് കാരണം. വേദന കടിച്ചമര്‍ത്തി കുറെ ദിവസം ബഹ്‌റൈനിലുള്ള അമേരിക്കന്‍ മിഷന്‍ ആശുപത്രിയില്‍ കിടക്കേണ്ടിവന്നു. 10 വയസ് മുതല്‍ മാജിക് അവതരിപ്പിച്ച് തുടങ്ങിയ, രക്തത്തില്‍പ്പോലും മാജിക് അലിഞ്ഞുചേര്‍ന്ന ആളാണ് ഞാന്‍. എന്നാല്‍ മാജികിനെ എന്നന്നേക്കുമായി കൈയൊഴിയേണ്ടി വരുമെന്ന് ഡോക്ടര്‍ വിധിയെഴുതി. ഇതോടെ ഞാൻ മാനസികമായി തകർന്നു. ആത്മഹത്യയെ കുറിച്ച് പോലും ചിന്തിച്ചിരുന്നു. ഞാന്‍ അന്ന് ആത്മഹത്യ ചെയ്തിരുന്നെങ്കില്‍ ഇന്ന് ലോകത്തില്‍ ഏറ്റവും സന്തോഷവാനായി ജീവിക്കാന്‍ എനിക്ക് കഴിയുമായിരുന്നോ. അനുഭവത്തിന്റെ വെളിച്ചത്തില്‍ പറയുന്നത് കേള്‍ക്കൂ. പരിഹാരം ഇല്ലാത്ത ഒരു കാര്യവും ഇല്ല. മാനസിക പിരിമുറുക്കം അതേപടി കൊണ്ടുനടന്നാല്‍ വിഭ്രാന്തിയുടെ ലോകത്തേക്ക് എത്തപ്പെടും. നമ്മില്‍ ആധിയുണ്ടാകും. ഇതില്‍ നിന്നെല്ലാം അതിജീവിക്കാന്‍ എല്ലാവർക്കും കഴിയും. പിന്നെന്തിന് മരണത്തെ ആശ്രയിക്കണമെന്നും മുതുകാട് ചോദിക്കുന്നു.
Post Your Comments