ന്യൂഡല്‍ഹി: കൈക്കൂലി വാങ്ങവേ കേന്ദ്ര ആയുഷ് മന്ത്രാലയത്തിലെ അണ്ടർ സെക്രട്ടറി അറസ്റ്റിൽ. ബില്ലുകള്‍ മാറ്റിനല്‍കുന്നതിനു കൈക്കൂലി വാങ്ങവേയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. അണ്ടര്‍ സെക്രട്ടറിയായ ആര്.കെ.ഖത്രിയെയാണു സിബിഐ അറസ്റ്റ് ചെയ്തത്. കെട്ടിക്കിടന്ന ബില്ലുകള്‍ മാറിനല്‍കുന്നതിന് പത്തു ലക്ഷം രൂപയാണ് ഖത്രി കൈക്കൂലി വാങ്ങിയത്. ഇയാളുടെ വീട്ടിലും ഓഫീസിലും സിബിഐ പരിശോധന നടത്തി. ഇയാളെ ചോദ്യം ചെയ്തു വരികയാണ്.
Post Your Comments