Latest NewsFunny & Weird

പട്ടികള്‍ക്ക് നിറങ്ങള്‍ കാണാന്‍ സാധിക്കുമോ ?…പുതിയ കണ്ടെത്തല്‍

എന്നാല്‍ ദൗര്‍ഭാഗ്യകരമെന്ന് പറയട്ടെ നമ്മുടെ പ്രിയപ്പെട്ട പട്ടിക്കുട്ടന് നമ്മളുടെ അതേ രൂപത്തില്‍ നമ്മളെ കാണാന്‍ കഴിയില്ല

നമ്മുടെ വീട്ടിലെല്ലാം ഓമനയായ കുടുംബാംഗങ്ങള്‍ക്കെല്ലാം പ്രിയങ്കരനായ ഒരു വളര്‍ത്തുനായ ഉണ്ടാകും. അവന്‍ ഒരുപക്ഷേ നമ്മുടെ നിഴല്‍ വട്ടം കണ്ടാല്‍ സ്‌നേഹത്തോടെ നമ്മുടെ അരികില്‍ ഓടിയെത്തും. പക്ഷേ നമ്മള്‍ ഒരിക്കലെങ്കിലും ചിന്തിച്ചിട്ടുണ്ടോ ഈ ഓമനമൃഗമായ നായ്ക്കള്‍ക്ക് നമ്മളെ കാണാന്‍ കഴിയുന്നുണ്ടോ എന്ന്…

എന്നാല്‍ ദൗര്‍ഭാഗ്യകരമെന്ന് പറയട്ടെ നമ്മുടെ പ്രിയപ്പെട്ട പട്ടിക്കുട്ടന് നമ്മളുടെ അതേ രൂപത്തില്‍ നമ്മളെ കാണാന്‍ കഴിയില്ല. മനുഷ്യരുടെ വര്‍ണ്ണകാഴ്ച (colour vision ) യല്ല പട്ടികളുടേത്. നമ്മള്‍ പട്ടിയെ കാണുന്നത് പോലെ തിരിച്ച് നായ്ക്കള്‍ക്ക് നമ്മളെ കാണാന്‍ സാധിക്കില്ല എന്ന് ചുരുക്കം.

മഴവില്ലിന്റെ നിറങ്ങളും അതിന്റെ നിറഭേദങ്ങളും പട്ടികള്‍ക്ക് കാണാന്‍ സാധിക്കില്ല. നീല, മഞ്ഞ, ചാരക്കളറിന്റെ നിറഭേഭങ്ങള്‍ എന്നീ നിറങ്ങള്‍ മാത്രമേ ഇവറ്റകള്‍ക്ക് ദൃശ്യമാകുകയുള്ളൂ എന്ന് പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു.

കറുപ്പ് , വെള്ള എന്നീ നിറങ്ങള്‍ മാത്രമേ പട്ടികള്‍ക്ക് കാണാന്‍ സാധിക്കൂ എന്ന ധാരണ നിലനില്‍ക്കവേ ഇതില്‍ നിന്ന് വ്യത്യസ്തമായി പട്ടികളുടെ കണ്ണുകള്‍ക്ക് നീല, മഞ്ഞ , ഈ നിറങ്ങള്‍ കൂടിചേരുന്ന നിറഭേഭങ്ങള്‍, ചാരക്കളറിലെ നിറഭേദങ്ങള്‍ എന്നിവ നായ്ക്കളുടെ വര്‍ണ്ണ കാഴ്ചയില്‍ ദൃശ്യമാകുമെന്ന് പുതിയ ശാസ്ത്ര പഠനങ്ങള്‍ കണ്ടെത്തുകയായിരുന്നു. എങ്കിലും നമ്മള്‍ മനുഷ്യരെപ്പോലെ നായ്ക്കള്‍ക്ക് ഒരിക്കലും കാഴ്ച സാധ്യമാകില്ല എന്ന് വ്യക്തമായി

shortlink

Related Articles

Post Your Comments

Related Articles


Back to top button