വാഷിങ്ടണ്‍ : ഇന്ത്യയുടെ എന്‍.എസ്.ജി അംഗത്വത്തെ കുറിച്ച് അമേരിക്ക. ആണവദാതാക്കളുടെ സംഘത്തില്‍ (എന്‍സ്ജി) ഇന്ത്യയ്ക്ക് അംഗത്വം ലഭിക്കാത്തതു ചൈനയുടെ കടുംപിടുത്തം മൂലം മാത്രമാണെന്നു യുഎസ് അറിയിച്ചു. . എന്‍എസ്ജി അംഗത്വം ലഭിക്കുന്നതിനുള്ള എല്ലാ യോഗ്യതകളും ഇന്ത്യയ്ക്കുണ്ട്. എന്നാല്‍ ചൈനയുടെ വീറ്റോ അധികാരമാണ് തടസ്സമായി നില്‍ക്കുന്നത്. ഇന്ത്യയ്ക്ക് അംഗത്വം ലഭിക്കുന്നതിനു വേണ്ടിയുള്ള ശ്രമങ്ങള്‍ തുടരുമെന്നു വൈറ്റ് ഹൗസിലെ അടുത്ത വൃത്തങ്ങള്‍ സൂചിപ്പിച്ചു.
48 അംഗരാജ്യങ്ങള്‍ ഉള്ള ആണവദാതാക്കളുടെ സംഘത്തിലേക്ക് അംഗത്വം ലഭിക്കുന്നതിനായി കഴിഞ്ഞ ഒരു വര്‍ഷത്തിലേറെയായി ഇന്ത്യ ശ്രമിക്കുകയാണ്. ഭൂരിപക്ഷ പാശ്ചാത്യ രാജ്യങ്ങളുടെയും പിന്തുണ ഇന്ത്യയ്ക്കുണ്ട്. എന്നാല്‍ എന്‍സിജിയില്‍ അംഗത്വം നേടുന്നവര്‍ ആണവ നിര്‍വ്യാപന കരാറില്‍ ഒപ്പുവയ്ക്കണമെന്ന ചൈനയുടെ പിടിവാശിയാണ് ഇന്ത്യയ്ക്കു തിരിച്ചടിയാകുന്നത്.
Post Your Comments