കോഴിക്കോട്: പ്രളയത്തിന് പിന്നാലെ അമ്പരപ്പിക്കുന്ന പ്രതിഭാസങ്ങളാണ് കേരളത്തിൽ നടന്നു കൊണ്ടിരിക്കുന്നത്. മണ്ണിരകള്‍ കൂട്ടത്തോടെ ചത്തു പൊന്തിയതിന്റെ പിന്നാലെ ഉറുമ്പുകൾ കൂട്ടത്തോടെ കരിഞ്ഞു ചത്തു വീഴുകയാണ്. മണ്ണിരകൾ ചത്തതിന്റെ യഥാര്‍ത്ഥ കാരണം തേടുകയാണ് ശാസ്ത്രലോകം. ഇതിന് പിന്നാലെയാണ് ഈ നടുക്കുന്ന വാർത്ത. കോഴിക്കോട് നഗരത്തോട് ചേര്‍ന്ന സ്ഥലത്താണ് ഉറുമ്പുകൾ കരിഞ്ഞു വീഴുന്ന ഈ അപൂര്‍വ്വ പ്രതിഭാസം.
പ്രളയശേഷമുണ്ടായ കടുത്ത ചൂട് ആകാം ഉറുമ്പുകള്‍ ചാകുന്നതിന് പിന്നിലെന്നാണ് ജന്തുശാസ്ത്രഞ്ജരുടെ പ്രാഥമിക നിഗമനം.വെയിലേറ്റ് കരിഞ്ഞ് വീഴും പോലെ ഉറുമ്പുകള്‍ കൂട്ടത്തോടെ ചത്ത് വീഴുന്നു. നീറുകള്‍ അഥവാ പുളിയുറുമ്പ് വിഭാഗത്തില്‍പ്പെട്ട ഉറുമ്പുകളെയാണ് ചത്ത നിലയില്‍ കാണപ്പെടുന്നത്. ചൂട് കൂടിയതാവാം ഉറുമ്പുകളുടെ നാശത്തിനു കാരണമെന്നു പറയുന്നുണ്ടെങ്കിലും കൂടിയ ചൂട് സഹിക്കാന്‍ കഴിവുള്ളവയാണ് ഉറുമ്പുകള്‍ എന്നതാണ് അമ്പരപ്പിക്കുന്ന വിഷയം.
അതിനാല്‍ മറ്റെന്തിങ്കിലും പ്രതിഭാസമാണോ ഇതിനു പിന്നിലെന്ന് ശാസ്ത്രീയമായി പഠിക്കണമെന്ന് വിദഗ്ദര്‍ ചൂണ്ടിക്കാട്ടുന്നു.
Post Your Comments